HOME
DETAILS
MAL
റിയാദിൽ ക്യാൻസർ ബാധിച്ച് മരിച്ച ബിലാലിന്റെ മയ്യിത്ത് ഖബറടക്കി
backup
May 08 2020 | 17:05 PM
റിയാദ്: ക്യാൻസർ ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം റിയാദിൽ മരിച്ച എറണാകുളം കോതമംഗലം സ്വദേശി കണിച്ചാട്ട് ബിലാലിന്റെ (25) മൃതദേഹം നസീം മഖ്ബറയിൽ ഖബറടക്കി. ഇന്ന്(വെള്ളി) രാവിലെ 11 മണിക്കാണ് സുഹൃത്തുക്കളുടെയും സാമൂഹ്യ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ മയ്യിത്ത് ഖബറടക്കിയത്. ക്യാൻസർ ബാധിച്ചതിനെ തുടർന്ന് മുന്നാഴ്ചയായി ശഖ്റ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ബിലാൽ. രോഗം മൂർച്ചിച്ചതിനെ തുടർന്ന് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂരിന്റെയും മുനീബ് പാഴൂരിന്റെയും ശ്രമഫലമായി റിയാദിലെ കിംഗ് സൽ മാൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ മരണപ്പെടുകയായിരുന്നു. ഒരു വർഷം മുമ്പാണ് ബിലാൽ ശഖ് റയിൽ ജോലിക്കെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."