കുടുംബ വഴക്ക്; ദമ്പതികള്‍ക്ക് മര്‍ദനമേറ്റു
അമ്പലപ്പുഴ: കുടുംബ വഴക്കിനെ തുടര്‍ന്ന് മര്‍ദനമേറ്റ ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പത്താം വാര്‍ഡില്‍ ആമയിട പുതുപ്പടിക്കല് ചിരാതില്‍ വീട്ടില്‍ ബിബിന്‍ (21), ഭാര്യ തെക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പായല്‍ കുളങ്ങര കിഴക്കേവിള വീട്ടില്‍ ലാലുവിന്റെ മകള്‍ ദിവ്യ (19) എന്നിവരെയാണ് പരുക്കുകളോടെ അമ്പലപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ 6 മണിയോടെയായിരുന്നു സംഭവം. പ്രണയത്തിലായിരുന്ന ഇവര്‍ ഒരു വര്‍ഷം മുന്‍പാണ് വിവാഹിതരായത്.
പിന്നീട് ബന്ധുക്കള്‍ക്കൊപ്പം കഴിഞ്ഞുവന്ന ഇരുവരും സ്വര്ണാഭരണത്തെ ചൊല്ലിയുള്ള വാക്കുതര്‍ക്കം ഉണ്ടാകുകയും ബിബിന്റെ പിതാവ് ജോണ്‍സനും സഹോദരി ബിബിതയും ചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നെന്ന് പറയപ്പെടുന്നു. പരാതിയെ തുടര്‍ന്ന് അമ്പലപ്പുഴ പൊലിസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. പ്രതികള്‍ക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."