HOME
DETAILS

ഖുര്‍ആനുമായുള്ള സമാഗമം (6)ഹാബീലും ഖാബീലും

  
backup
May 09 2020 | 04:05 AM

encounterwiththequran-thariq-ramadan2020

 


ഹാബീലിന്റെയും ഖാബീലിന്റെയും കഥ നാം കേള്‍ക്കാതിരിക്കാന്‍ വകയില്ല. ഭൂലോകത്തെ ആദ്യ ദമ്പതികളായ ആദം നബിയുടെയും ഹവ്വാ ബീവിയുടെ സന്താനങ്ങള്‍. ഭൂമിയിലെ ആദ്യ കൊലപാതകത്തിന്റെ കഥ നാം കേള്‍ക്കുന്നത് സഹോദരങ്ങളായ ഹാബീലിന്റെയും ഖാബീലിന്റെയും കഥയില്‍ നിന്നാണ്. ഖുര്‍ആനില്‍ അല്ലാഹു ഈ കഥ വ്യക്തമായി പറയുന്നുണ്ട്.

സഹോദരങ്ങളായ ഹാബീലും ഖാബീലും ഒരു കാര്യത്തിനു വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു. ഇരുവരും അല്ലാഹുവിനെ പ്രകീര്‍ത്തിക്കുകയും കാണിക്ക സമര്‍പ്പിക്കുകയും ചെയ്യുന്നു. പ്രാര്‍ത്ഥനയുടെ ഫലമായി ഇളയ സഹോദരന്‍ ഹാബീലിന് പ്രര്‍ത്ഥനയുടെ ഫലം ലഭിക്കുന്നു. മൂത്ത സഹോദരന്‍ ഖാബീലിന് ഫലം ലഭിക്കുന്നില്ല. ഭൂമിയിലെ ആദ്യ കൊലപാതകത്തിന്റെ ഹേതു തുടങ്ങുന്നത് ഇവിടം മുതലാണ്. പ്രാര്‍ത്ഥനക്ക് ഫലം ലഭിച്ച തന്റെ ഇളയ സഹോദരന്‍ ഹാബീലിനോട് ഖാബീലിന് അസൂയയും ദേഷ്യവും അഹങ്കാരവും തോന്നി തുടങ്ങി. ഹാബീലിനേക്കാളും മൂത്തത് ഞാനായിട്ടും എനിക്കൊന്നും ലഭിക്കാത്തതില്‍ ക്രുദ്ധനായ ഖാബീല്‍ അസൂയയും ദേഷ്യവും അഹങ്കാരവും ചേര്‍ന്ന സ്വഭാവക്കാരനായി. തന്റെ സഹോദരന്‍ ഹാബീലിനെ വെറുക്കാന്‍ തുടങ്ങി. അല്ലാഹുവിലുള്ള വിശ്വാസവും ആശ്രിതത്വവും നഷ്ടപ്പെട്ടു. ഈ അവസ്ഥ ഹാബീലിനെ ഭേദ്യം ചെയ്യാനുള്ള അവസ്ഥയിലേക്ക് വരെ ഖാബീലിനെ എത്തിച്ചു. കൊലയാണെങ്കില്‍ കൊല എനിക്കെതിരെയുള്ള നിന്റെ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ സംയമനം പാലിക്കും. നിന്നെ ഞാന്‍ തിരിച്ചു കൊല്ലുകയോ നിനക്കെതിരെ പ്രവര്‍ത്തിക്കുകയോ ഇല്ല. എന്നാല്‍ ഖാബീല്‍ പറയുന്നത്, എന്തു തന്നെയായാലും നിന്നെ ഞാന്‍ വധിക്കും. എന്നോടുള്ള അനുസരണയും ഞാന്‍ നിന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നതൊന്നും എനിക്ക് ലഭിക്കുന്നില്ല.

വാസ്തവത്തില്‍ മനുഷ്യ സ്വഭാവത്തിന്റെ ധ്രുവ ഭാവങ്ങളുടെ പ്രതിനിധീകരണമാണ് ഹാബീലിലും ഖാബീലിലും നമുക്ക് കാണാന്‍ സാധിക്കുക. സമാധാനത്തിന്റെയും ബുദ്ധിയുടെയും വിവേകത്തിന്റെയും പ്രതിനിധീകരണമാണ് ഹാബീലില്‍ കാണാന്‍ കഴിയുക. പൈശാചികതയെയും ദേഹേച്ഛകളേയും മാറ്റി നിര്‍ത്തിയ സല്‍ഗുണ മനുഷ്യന്റെ പ്രതിനിധീകരണം. എന്നാല്‍ ഖാബീലില്‍, അക്രമോത്സുകതയുടെയും ദുര്‍വൃത്തികളുടെയും പ്രതിനിധീകരണമാണ് കാണാന്‍ സാധിക്കുക. പൈശാചികതക്കും ദേഹേച്ഛകള്‍ക്കും കീഴടങ്ങിയ ദുര്‍ഗുണ മനുഷ്യന്റെ പ്രതിനിധീകരണം. മനുഷ്യനെ നിര്‍വചിക്കാവുന്ന സ്വഭാവഘടനയാണിത്.

നന്മയും തിന്മയും തമ്മിലുള്ള സംഘട്ടനങ്ങളും സംഘര്‍ഷങ്ങളുമാണ് മനുഷ്യ ജീവിതത്തിന്റെ ആകെ സാരമെന്ന് ദെസ്തയോവ്‌സ്‌കി ഒരിടത്ത് പറയുന്നുണ്ട്. ഈയൊരു സംഘര്‍ഷവും സംഘട്ടനവും തന്നെയാണ് ഹാബീല്‍ ഖാബീല്‍ കഥകളിലും ഖുര്‍ആനില്‍ നമുക്ക് കണ്ടെത്താനാവുക. 'അങ്ങനെ സഹോദരഹത്യക്ക് അവന്റെ മനസ്സനുവദിക്കുകയും അവനയാളെ കൊന്നുകളയുകയും തന്മൂലം പരാജിതരില്‍ലുള്‍പ്പെടുകയുമുണ്ടായി' (മാഇദ30) സ്വയം പ്രചോദിതനായി സ്വന്തം ദേഹേച്ഛകളുടെ പ്രേരണയാല്‍ ഖാബീല്‍ സഹോദരന്‍ ഹാബീലിനെ കൊല ചെയ്തു. തന്മൂലം ഖാബീല്‍ പരാജിതരില്‍ പെടുകയുമുണ്ടായി. ദേഹേച്ഛകളും പൈശാചികതയും മനുഷ്യ മനസില്‍ സഹജമാണ്. ഈ സഹജ സ്വഭാവമാണ് ഖാബീലിനെയും സഹോദരന്റെ കൊലക്ക് പ്രേരിപ്പിച്ചത്.

പക്ഷെ, മനുഷ്യന്‍ തന്റെ ഈ ദുര്‍ഗുണ സ്വഭാവത്തെ സംസ്‌കരിച്ചെടുക്കേണ്ടതുണ്ട്. മനുഷ്യനില്‍ സഹജമായ സല്‍ഗുണ വാസനകള്‍ കൊണ്ടു തന്നെ അതിനെ നാം മറികടക്കണം. താന്‍ അല്ലാഹുവിലര്‍പ്പിച്ച കാണിക്ക സ്വീകരിക്കപ്പെടാതിരിക്കുകയും സഹോദരന്‍ ഹാബീലിന്റേത് സ്വീകരിക്കപ്പെടുകയും ചെയ്തതാണല്ലോ ഖാബീലിനെ വഴികേടിലാക്കിയത്. ക്ഷമയും അല്ലാഹുവില്‍ ഭരമേല്‍പിക്കലും കൊണ്ട് ഇവിടെ സംഭവിക്കുന്ന അസൂയയെയും ദേഷ്യത്തെയും മനുഷ്യന് മറികടക്കാന്‍ സാധിക്കണം. തന്നെ സംസ്‌കരിച്ചെടുക്കുന്നതില്‍ പരാജിതനായ ഖാബീല്‍ ദുര്‍ഗുണ സ്വഭാവക്കാരുടെയും ദുര്‍നടപടിക്കാരുടെയും പ്രതിനിധിയാണ്. എന്നാല്‍ ഹാബീല്‍, നീ എന്നെ കൊല ചെയ്യുകയാണെങ്കിലും ഞാനതിനോട് പ്രതികരിക്കുകയില്ലെന്നു പറഞ്ഞു ബുദ്ധിയും വിവേകവുമുള്ള സദ്‌വൃത്തരായ ജനങ്ങളുടെ പ്രതിനിധിയാവുകയാണ്. മുഴുവന്‍ മനുഷ്യരിലുമടങ്ങിയ രണ്ട് ധ്രുവ സ്വഭാവമാണിത്. ഇതില്‍ ഹാബീലിന് തന്റെ സല്‍ഗുണ സ്വഭാവത്തെ പ്രാപിക്കാന്‍ കഴിഞ്ഞെങ്കിലും ഖാബീലിന് അത് കഴിഞ്ഞില്ല. ഇവിടെ വിജയിയും പരാജിതനുമാരാണെന്നാണ് അടുത്ത ചോദ്യം. മരണം വരിച്ചെങ്കിലും വിജയി ഹാബീലാണ്. ജീവിതം നഷ്ടപ്പെട്ടില്ലെങ്കിലും കൊല നടത്തി അഭിമാനം നഷ്ടപ്പെടുത്തിയ ഖാബീലാണ് പരാജിതന്‍. ആത്മീയ സംസ്‌കരണവും സമാധാനവുമാണ് യഥാര്‍ത്ഥ വിജയം.

കഥയിലെ മറ്റൊരു പ്രധാന ഘടകം ഖുര്‍ആന്‍ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്. ' സ്വസഹോദരന്റെ മൃതദേഹം മറവു ചെയ്യേണ്ടത് എങ്ങനെ എന്ന് അവനു കാണിച്ചുകൊടുക്കാന്‍ വേണ്ടി നിലത്തു മണ്ണുമാന്തുന്ന ഒരു കാക്കയെ അല്ലാഹു നിയോഗിച്ചു' (മാഇദ 31). സഹോദരനെ കൊന്ന് മൃതദേഹത്തിനു മുമ്പില്‍ അന്ധാളിച്ച് മരവിച്ച് എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന ഖാബീലിലൂടെ അല്ലാഹു മനുഷ്യ പരിമിതിയുടെ പൂര്‍ണ ചിത്രം കാണിച്ചു തരികയാണ്. അങ്ങനെയിരിക്കെയാണ് അല്ലാഹു നിലം കുഴിക്കുന്ന കാക്കയെ പറഞ്ഞയച്ച് മൃതദേഹം മറമാടാന്‍ ഖാബീലിന് സൂചന നല്‍കുന്നത്. തന്റെ നിസഹായത തിരിച്ചറിഞ്ഞ ഖാബീലിനെ കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട്. ' ഇതുകണ്ട് അവന്‍ പരിതപിച്ചു: കഷ്ടം, ഈ കാക്കയെപ്പോലെയെങ്കിലുമാകാനും അങ്ങനെ സഹോദരന്റെ മൃതദേഹം മറവുചെയ്യാനും എനിക്കു സാധിക്കാതെ വന്നല്ലോ. അങ്ങനെയവന്‍ മഹാസങ്കടക്കാരിലകപ്പെട്ടു' (മാഇദ 31) ഈ സംഭവത്തോടെ തന്റെ അഹങ്കാരവും അഹംബോധവും വലിച്ചെറിഞ്ഞ് ഖാബീല്‍ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുന്നുണ്ട്.

ചിന്തനീയമായ ഏതാനും ഗുണപാഠങ്ങള്‍ ഈ കഥയിലുണ്ട്. ഒന്ന്, അല്ലാഹു ഖുര്‍ആനിലെ ആദ്യ സൂക്തത്തില്‍ തന്നെ മനുഷ്യകുലത്തോട് വായിക്കാന്‍ പറയുന്നുണ്ട്. ഖുര്‍ആന്‍ മാത്രമല്ല നമുക്ക് വായിക്കാനുള്ളത്. ഈ പ്രകൃതിയെക്കൂടി നാം വായിക്കേണ്ടതുണ്ട്. പ്രകൃതി മനുഷ്യന് ഒരുപാട് പാഠങ്ങള്‍ കരുതി വെക്കുന്നുണ്ട്. അവയെ കൃത്യമായി നിരീക്ഷിച്ചാലേ നമുക്കവ ഗ്രഹിക്കാനാവൂ. ഖാബീലിന് തന്റെ സഹോദരന്റെ മൃതദേഹം മറവുചെയ്യാനുള്ള പാഠം ലഭിക്കുന്നത് പ്രകൃതിയില്‍നിന്നാണല്ലോ. ഖുര്‍ആനിനും ദിവ്യജ്ഞാനത്തിനും പുറമെ പ്രകൃതിയെന്ന പാഠപുസ്തകത്തില്‍ നിന്നും നമുക്കൊരുപാട് പഠിക്കാനുണ്ട്. രണ്ട്, മനുഷ്യന്‍ സ്വന്തത്തെ സംസ്‌കരിച്ചെടുക്കുകയും തന്റെ സഹോദര സഹോദരിമാരായ മനുഷ്യരോട് ഒരു വിധത്തിലും അക്രമം ചെയ്യുകയുമരുത്. കാരണം അക്രമവും ദുര്‍നടപ്പും മനുഷ്യനെ പരാജിതനാക്കും. കൊല ചെയ്തത് ഖാബീലാണെങ്കിലും മരണം വരിച്ച ഹാബീലാണ് യഥാര്‍ത്ഥ വിജയി.

 

https://www.youtube.com/watch?v=w0Gi3rNuvm0



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  11 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  11 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  11 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  11 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  11 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  11 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  11 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  11 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  11 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  11 days ago