സംസ്ഥാനത്തിന്റെ അനുമതി കിട്ടിയില്ല, അതിര്‍ത്തിയില്‍ കുടുങ്ങി മലയാളികള്‍, കുട്ടികളും സ്ത്രീകളും പെരുവഴിയില്‍
കാസര്‍കോട്: കര്‍ണ്ണാടക ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നതിനു വേണ്ടി അതിര്‍ത്തിയില്‍ എത്തിയ മലയാളികള്‍ അതിര്‍ത്തി കടക്കാനാവാതെ ദുരിതം പേറുന്നു. ദേശീയ പാതയിലെ കര്‍ണ്ണാടകയോട് തൊട്ടു കിടക്കുന്ന തലപ്പാടിയിലെ അതിര്‍ത്തിയിലാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഒട്ടനവധി ആളുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കിട്ടാതെ വന്നതിനെ തുടര്‍ന്ന് കേരളത്തില്‍ പ്രവേശിക്കാനാവാതെ പ്രയാസത്തിലായത്. നോര്‍ക്ക റൂട്ട് വഴി രജിസ്‌ട്രേഷന്‍ ഇവര്‍ നടത്തിയില്ലെന്ന വാദം ഉന്നയിച്ചാണ് ഇവരെ അതിര്‍ത്തിയില്‍ തടഞ്ഞു വച്ചതെന്നാണ് വിവരം.
അതെ സമയം ഏഴാം തീയതി മുതല്‍ നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്നാണ് അതിര്‍ത്തിയില്‍ എത്തിയവര്‍ പറയുന്നത്. കര്‍ണ്ണാട,മഹാ രാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പടെയുള്ള ഒട്ടനവധി ആളുകള്‍ അധികൃതര്‍ കേരളത്തിലേക്ക് കടത്തി വിടാത്തതിനെ തുടര്‍ന്ന് ദുരിതത്തിലായത്. കോഴിക്കോട് ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ആളുകളാണ് അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ കുടുങ്ങി കിടക്കുന്നത്. ബന്ധപ്പെട്ട ജില്ലകളില്‍ നിന്നുള്ള ജില്ലാ കലക്ടര്‍മാര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് ഇവരെ അതിര്‍ത്തിയില്‍ നിന്നും കേരളത്തിലേക്ക് പ്രവേശിപ്പിക്കാത്തതെന്ന വിവരങ്ങളാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്.
അതെ സമയം ഒട്ടേറെ പ്രയാസം നേരിട്ട് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഒട്ടനവധി ആളുകള്‍ യാത്രാ ക്ഷീണവും മറ്റുമായി ഏറെ ദുരിതം നേരിടുന്നതിനിടയിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇവരെ കേരളത്തിലേക്ക് പ്രവേശിക്കുന്നതില്‍ ഉദാസീനത കാണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."