ദയാബായിക്ക് ബഹ്‌റൈനില്‍ പ്രവാസി സംഘടനയുടെ ആദരം
മനാമ: പ്രമുഖ സാമൂഹിക പ്രവര്‍ത്തക ദയാബായിക്ക് ബഹ്‌റൈനില്‍ പ്രവാസി സംഘടനയുടെ ആദരം. സിംസ് ജി.എഫ്.എസ്.എസ് എന്ന പ്രവാസി സംഘടന പ്രഖ്യാപിച്ച വര്‍ക്ക് ഓഫ് മേഴ്‌സി അവാര്‍ഡ് സമര്‍പ്പിച്ചു. ബഹ്‌റൈനിലെ പ്രമുഖര്‍ സംബന്ധിച്ച ചടങ്ങിലാണ് അവാര്‍ഡ് സമര്‍പ്പണം നടന്നത്.
ക്യാപിറ്റല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സാലഹ് താഹിര്‍ മുഹമ്മദ് അതറദ്ദ മുഖ്യാതിഥിയായിരുന്നു. ബഹ്‌റൈന്‍ ബിസിനസ് സൊസൈറ്റി പ്രസിഡണ്ട് അഹ്‌ലം ജനാഹിയും പങ്കെടുത്തു. കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിന് സീറോമലബാര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഒരു പുനരധിവാസകേന്ദ്രം പണി തീര്‍ക്കുമെന്ന് പ്രസിഡന്റ് പോള്‍ പ്രഖ്യാപിച്ചു. നിലവില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ സഹായിക്കാനായി രംഗത്തുള്ള ദയാബായിയുടെ പ്രവര്‍ത്തനങ്ങളെ പരിപാടിയില്‍ സംബന്ധിച്ചവരെല്ലാം ശ്ലാഘിച്ചു.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിലഭിക്കും വരെ പോരാടുമെന്നും ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ അവര്‍ക്ക് നേടിക്കൊടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ദയാബായി മറുപടി പ്രസംഗത്തില്‍ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദുരിതം പൊതുസമൂഹത്തിനു മുമ്പില്‍ തുറന്നു കാണിക്കുക എന്ന ലക്ഷ്യവുമായാണ് താന്‍ ബഹ്‌റൈനിലെത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സീറോ മലബാര്‍ സൊസൈറ്റിയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന സിംസ് അവാര്‍ഡ് വി.കെ.എല്‍. ഹോള്‍ഡിങ്‌സ് ചെയര്‍മാന്‍ ഡോ. വര്‍ഗീസ് കുര്യനും ഖത്തര്‍ എന്‍ജിനീയറിങ് ഉടമ ബാബുരാജിനും സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ പ്രഖ്യാപിച്ചു.
സിംസ് മീഡിയ അവാര്‍ഡ് ഡോ.അന്‍വര്‍ മൊയ്തീന് സമ്മാനിച്ചു. സോമന്‍ ബേബി, കോര്‍ ഗ്രൂപ്പ് ചെയര്‍മാനും പരിപാടിയുടെ ജനറല്‍ കണ്‍വീനറുമായ ഫ്രാന്‍സിസ് കൈതാരത്ത് എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി സിംസ് കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച ഡാന്‍സും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ കുറിച്ച് അവതരിപ്പിച്ച സ്‌കിറ്റും പ്രധാന ആകര്‍ഷണമായിരുന്നു. ഔദ്യോഗിക പരിപാടികള്‍ക്കു ശേഷം ദയാബായിയുടെ ഏകാംഗ നാടകവും അരങ്ങേറി.
ചടങ്ങില്‍ പ്രസിഡണ്ട് ശ്രീ.പോള്‍ ഉര്‍വത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശ്രീ. ജോയി തരിയത് സ്വാഗതവും വൈസ് പ്രസിഡന്റ് ചാള്‍സ് ആലുക്ക നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."