റെയില്‍വേ അവഗണന: പി കരുണാകരന് എം.പി സമരത്തിന്
കാസര്‍കോട്: കൊച്ചുവേളി-മംഗളുരു അന്ത്യോദയ എക്സ്പ്രസിന് കാസര്‍കോട്ട് സ്റ്റോപ്പ് നിഷേധിച്ചതിനും റെയില്‍വെ വടക്കെ മലബാറിനോട് കാണിക്കുന്ന അവഗണനക്കുമെതിരെ സമരം നടത്തുമെന്ന് പി. കരുണാകരന് എം.പി. അറിയിച്ചു.
ജില്ലാ തലസ്ഥാനമെന്ന നിലയിലും ദിവസേന നൂറുകണക്കിന് യാത്രക്കാരുള്ള സ്റ്റേഷന് എന്ന നിലയിലും എന്തു കൊണ്ടും കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിക്കേണ്ടതാണ്. രാജധാനി എക്സ്പ്രസിനും സ്റ്റോപ്പ് വേണമെന്ന ആവശ്യം വര്‍ഷങ്ങളായി നില നില്‍ക്കുന്നതാണ്. ഇവ സംബന്ധിച്ച് റെയില്‍വെ മന്ത്രിക്കും റെയില്‍വെ ബോര്‍ഡ് ചെയര്‍മാനും ഡല്‍ഹിയില്‍ ചെന്ന് നിവേദനം നല്കാന് തീരുമാനിച്ചു. അനുകൂല തീരുമാനം ഉണ്ടാവുന്നില്ലെങ്കില്‍ ജുലായ് ഒന്നു മുതല്‍ അനിശ്ചിതകാല സമരം കാസര്‍കോട് റെയില്‍വെ സ്റ്റേഷന് പരിസരത്ത് ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് പി. കരുണാകരന് എം.പി പത്രകുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."