മത്സ്യബന്ധന വഞ്ചി മറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
പുന്നംപറമ്പ്: വാഴാനി ഡാം ജലാശയത്തില്‍ മത്സ്യബന്ധന വഞ്ചി മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഡാമില്‍ മത്സ്യബന്ധനത്തിന് അധികാരമുള്ള വാഴാനി ഹരിജന്‍ ഗിരിജന്‍ റിസര്‍വേയര്‍ ഫിഷറീസ് സഹകരണ സംഘത്തിലെ ജീവനക്കാരന്‍ കാക്കിനിക്കാട് മലയന്‍ കോളനിയില്‍ താമസിക്കുന്ന കുട്ടി രാമ(കുട്ടന്‍ 52)ന്റെ മൃതദേഹമാണ് ഇന്നലെ കാലത്ത് ഏഴ് മണിയോടെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വഞ്ചി മറിഞ്ഞ് കിടന്നതിന് തൊട്ടടുത്താണ് ജലാശയത്തില്‍ മൃതദേഹം പൊന്തിയത്. ബുധനാഴ്ച ഡാമില്‍ വലയിട്ടതിന് ശേഷം മീന്‍ സംഭരിക്കാന്‍ ഇന്നലെ കാലത്ത് മറ്റ് തൊഴിലാളികളോടൊപ്പം ജലാശയത്തിലേക്ക് പോകേണ്ടതായിരുന്നു. എന്നാല്‍ സഹ പ്രവര്‍ത്തകര്‍ സമയത്ത് എത്തിയെങ്കിലും കുട്ടിരാമനെ കണ്ടില്ല. വഞ്ചിയും കാണാനുണ്ടായിരുന്നില്ല.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡാമിലെ ജലാശയത്തിന് നടുവിലായി കാണാതായ വഞ്ചി മറിഞ്ഞ് കിടക്കുന്നത് കണ്ടെത്തി. തുടര്‍ന്ന് വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോള്‍ മീന്‍ പിടിക്കാന്‍ പോയി എന്ന മറുപടിയാണ് ലഭിച്ചത.് മറിഞ്ഞ് കിടക്കുന്ന വഞ്ചിക്ക് സമീപവും ജലാശയത്തിലും വടക്കാഞ്ചേരി അഗ്‌നിശമനസേനയുടേയും, പൊലിസിന്റേയും, ജന പ്രതിനിധികളുടേയും, നാട്ടുകാരുടെയും നേതൃത്വത്തില്‍ പതിനാല് മണിക്കൂറോളം തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. ഒടുവില്‍ വെളിച്ച കുറവ് മൂലം വൈകിട്ട് 7 മണിയോടെ തിരച്ചില്‍ നിര്‍ത്തി വക്കുകയായിരുന്നു.
ഇന്നലെ മുങ്ങല്‍ വിദഗ്ദരെ വാഴാനിയിലെത്തിച്ച് തിരച്ചില്‍ പുനരാരംഭിയ്ക്കാനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. വടക്കാഞ്ചേരി എസ്.ഐ കൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തില്‍ പൊലിസും, അഗ്‌നിശമനസേനയും ചേര്‍ന്നാണ് മൃതദേഹം പുറത്തെത്തിച്ചത്. ഭാര്യ ലക്ഷ്മി, മക്കള്‍ അഖില്‍, അനന്ദു, അഞ്ജിത
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."