കെ.എം ഷാജഹാന്റെ മാതാവ് നിരാഹാരം തുടങ്ങി
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലിസ് ആസ്ഥാനത്ത് സമരം ചെയ്തുവെന്നാരോപിച്ച് റിമാന്‍ഡിലായ പൊതുപ്രവര്ത്തകന് കെ.എം ഷാജഹാന്റെ അമ്മ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു.
വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ഷാജഹാനെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ചാണ് ഷാജഹാന്റെ അമ്മ എല്‍. തങ്കമ്മ വീട്ടില്‍ നിരാഹാരം നടത്തുന്നത്. കെ.എം ഷാജഹാന് ജാമ്യം കിട്ടുന്നതുവരെ നിരാഹാരം തുടരുമെന്ന് തങ്കമ്മ വ്യക്തമാക്കി. മുഖ്യമന്ത്രി ഷാജഹാനോട് വൈരാഗ്യം തീര്‍ക്കുകയാണ്. വേറെ മാര്‍ഗമില്ലാത്തതുകൊണ്ടാണ് ഈ വഴി തിരഞ്ഞെടുത്തതെന്നും തങ്കമ്മ പ്രതികരിച്ചു.
ഷാജഹാന് ഉള്‍പ്പെടെ അറസ്റ്റിലായവരെ വിട്ടയച്ചില്ലെങ്കില്‍ താന്‍ നിരാഹാരം കിടക്കുമെന്ന് കഴിഞ്ഞ ദിവസം അവര്‍ പ്രഖ്യാപിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഷാജഹാനെ പിന്നീട് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. ജിഷ്ണുവിന്റെ മാതാപിതാക്കളും ബന്ധുക്കളും പൊലിസ് ആസ്ഥാനത്ത് സമരം നടത്തിയപ്പോള്‍ അനുഭാവം പ്രകടിപ്പിച്ച് ഒപ്പം ചേര്‍ന്ന ഷാജഹാനെയും മറ്റു ചിലരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."