പുതിയ കരാറില്‍ ലക്ഷങ്ങള്‍ അധികച്ചെലവ്; റാഫേലില്‍ ഇന്ന് പുതിയ വെളിപെടുത്തല്‍
ന്യൂഡല്‍ഹി: റാഫേല്‍ പുനഃപരിശോധന ഹരജികള്‍ ഇന്ന് സുപ്രിം കോടതി പരിഗണിക്കാനിരിക്കെ റാഫേല്‍ ഇടപാടില്‍ ഇന്ന് വീണ്ടും വെളിപെടുത്തല്‍. പുതിയ കരാറില്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കിയ കരാറിനെക്കാളും 246. 11 ദശ ലക്ഷം രൂപ അധികമായി ചെലവ് വരുന്നു എന്നാണ് വെളിപെടുത്തല്‍. ഹിന്ദു ദിപത്രത്തിലാണ് വെളിപെടുത്തല്‍. ഇതിന്റെ രേഖയും പത്രം പുറത്തു വിട്ടിട്ടുണ്ട്.
ബാങ്ക് ഗ്യാരന്റി ഒഴിവാക്കിയതിനെ തുടര്‍ന്ന് യു.പി.എ സര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കിയ കരാറിനെക്കാളും 246. 11 ദശ ലക്ഷം രൂപ അധികമായി ചെലവ് വരുന്നു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. റാഫേല്‍ കമ്പനിയും ആയി ചര്‍ച്ച നടത്തിയ ഉദ്യോഗസ്ഥ സംഘം കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് നല്കിയ റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് ഹിന്ദു എസ്ക്ലൂസിവ്. റിപ്പോര്‍ട്ടിലെ 69 ആം പാരഗ്രാഫിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്.
റാഫേല്‍ ഉത്തരവിലെ പിഴവ് തിരുത്താനായി കേന്ദ്രസര്‍ക്കാര്‍ നല്കിയ ഹരജിയും, കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപെട്ട് പ്രശാന്ത് ഭൂഷന് നല്കിയ ഹരജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."