ബഹ്‌റൈനില്‍ കഴിഞ്ഞ ദിവസം മാത്രം റിപ്പോര്‍ട്ട് ചെയ്തത് റെക്കോര്‍ഡ് കണക്ക്; 330 കോവിഡ് രോഗികളില്‍ 239 പേരും പ്രവാസികള്‍
മനാമ: ബഹ്‌റൈനില്‍ കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് പോസിറ്റീവായതായി കണ്ടെത്തി. അവസാനമായി ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം 330 ആണ്. ഇതില്‍ 239 പേരും പ്രവാസി തൊഴിലാളികളാണ്.
ഇവരില്‍ മലയാളികളുടെ എണ്ണം വ്യക്തമല്ല. അതേസമയം, രാജ്യത്ത് രണ്ടാമതും നടപ്പിലാക്കിയ 'ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍'ക്ക് ശേഷവും സ്ഥിതി ഒട്ടും മാറിയിട്ടില്ലെന്നാണിത് വ്യക്തമാക്കുന്നതെന്ന് പ്രവാസികള്‍ സുപ്രഭാതത്തോട് പ്രതികരിച്ചു.
നിലവില്‍ 2783 പേരാണ് ബഹ്‌റൈനില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
ഇവരില്‍ രണ്ടുപേര്‍ ഒഴികെ മറ്റുള്ളവരുടെയെല്ലാം ആരോഗ്യ നില തൃപ്തികരമാണ്.
അതേ സമയം, രാജ്യത്ത് രോഗമുക്തിയിലും നല്ല വര്‍ദ്ധനവുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരില്‍ 2065 പേര്‍ ഇതിനകം രോഗമുക്തി നേടി ആശുപത്രിവിട്ടു.
അതിനിടെ, രാജ്യവ്യാപകമായി പ്രത്യേക വാഹനങ്ങളുപയോഗിച്ച് ആരോഗ്യ മന്ത്രാലയം മൊബൈല്‍ ചെക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
ചില ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചുള്ള ഇത്തരം പരിശോധനയിലാണ് ബംഗ്ലാദേശികളുള്‍പ്പെടെ നിരവധി പേരെ രോഗബാധിതരായി കണ്ടെത്തിയ തെന്നും ഇതാകാം പ്രവാസി രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്നും സൂചനയുണ്ട്.
വരും നാളുകളിലും പരിശോധനകള്‍ വ്യാപിപ്പിക്കുവാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ പദ്ധതിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഞായറാഴ്ച വൈകുന്നേരം വരെ രാജ്യത്ത് 182906 പേരെയാണ് കൊവിഡ് പരിശോധനക്ക് വിധേയമാക്കിയതെന്നും മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."