എയ്ഡഡ് സ്കൂളുകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: മാനേജ്മെന്റ് അസോസിയേഷന്
മുവാറ്റുപുഴ: കേരളത്തിലെ പൊതു വ്യദ്യാഭ്യസ മേഖലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠനം നടത്തുന എയ്ഡഡ് സ്കൂളുകള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കേരള മൈനോരിറ്റി മാനേജ്ന്റ് അസോസിയേഷന് സംസ്ഥാന കമ്മറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മൂവാറ്റുപുഴ ഇലാഹിയ സ്കൂളില്‍ ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ പ്രസിഡന്റ് എം.എം അലിയാര് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന് ജനറല്‍ സെക്രട്ടറി യൂസഫ് മുളാട്ട് സ്വാഗതം പറഞ്ഞു. സ്കൂളുകളെ ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ ഗവണ്മെന്റിന്റ ശ്രദ്ധയില്‍ പെടുത്താന്‍ വേണ്ടി വിദ്യഭാസ മന്ത്രിക്ക് നിവേദനം നല്കാന് യോഗം തീരുമാനിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി വര്‍ഗീസ്, പി.എം അസിസ്, കെ.എം ബാവ, റ്റി.റ്റി രാജന്, എം.പി ജോര്‍ജ്, വി.എച്ച് മുഹമ്മദ്, സി.എം അഷറഫ്, എം.കെ മുഹമ്മദ് ,കെ.എം ഷെക്കിര്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."