HOME
DETAILS
MAL
ആശ്വാസതീരമണഞ്ഞ് ജലാശ്വ
backup
May 11 2020 | 03:05 AM
മട്ടാഞ്ചേരി: സമുദ്രസേതു രക്ഷാദൗത്യത്തിലെ ആദ്യ കപ്പലായ ഐ.എന്‍.എസ് ജലാശ്വ മാല ദ്വീപില്‍ നിന്നുള്ള 698 പ്രവാസികളുമായി തീരമണഞ്ഞു.
വെള്ളിയാഴ്ച പുറപ്പെട്ട കപ്പല്‍ ഇന്നലെ രാവിലെ ഒന്‍പതോടെയാണ് കൊച്ചി തുറമുഖത്തെത്തിയത്. യാത്രക്കാരില്‍ 440 പേര് മലയാളികളും 258 പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമായിരുന്നു.
മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ പോര്‍ട്ടില്‍ സജ്ജീകരിച്ച തെര്‍മല്‍ സ്കാനിങ്ങിന് വിധേയരാക്കിയ ശേഷമാണ് യാത്രക്കാരെ സാമുദ്രിക ക്രൂയീസ് ടെര്‍മിനലില്‍ എത്തിച്ചത്. ഒരാള്‍ക്ക് നേരിയ പനി കണ്ടതിനെ തുടര്‍ന്ന് കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് പരിശോധനയ്ക്കായി സ്രവമെടുത്തു.
20 പേരടങ്ങുന്ന സംഘമായി മുന്‍ഗണനാ ക്രമത്തിലാണ് യാത്രക്കാരെ കപ്പലില്‍നിന്ന് പുറത്തിറക്കിയത്. ഗര്‍ഭിണികള്‍, രോഗികള്‍ തുടങ്ങിയവരെ ആദ്യ ബാച്ചില്‍ പുറത്തിറക്കി.20 ഡസ്ക്കുകള്‍ എമിഗ്രേഷന്‍ നടപടികള്‍ക്കായി ഒരുക്കിയിരുന്നു. യാത്രക്കാര്‍ക്ക് ബി.എസ്.എന്‍.എല്‍ സിം കാര്‍ഡ് സൗജന്യമായി നല്കി. ലഗേജുകളെല്ലാം അണുവിമുക്തമാക്കിയാണ് വിട്ടുനല്‍കിയത്. പരിശോധനയ്ക്കു ശേഷം മലയാളികളായ യാത്രക്കാരെ അതത് ജില്ലകളിലേക്ക് പ്രത്യേകം തയാറാക്കിയ കെ.എസ്.ആര്.ടി.സി ബസുകളില്‍ അയച്ചു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ക്ക് പോകാന്‍ 50 ടാക്സികളും തുറമുഖത്ത് ഒരുക്കിയിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള 187 പേരെ അവരുടെ ഏഴ് ബസുകളില്‍ കൊണ്ടുപോയി.
എറണാകുളം ജില്ലയില്‍ നിന്നുള്ളവരെയും ബാക്കി 18 സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയും നിരീക്ഷണത്തിനായി ജില്ലാ ഭരണകൂടം തയാറാക്കിയ കേന്ദ്രത്തിലേക്ക് മാറ്റി. മടങ്ങിയെത്തിയവരില്‍ 633 പേര് തൊഴില്‍ നഷ്ടപ്പെട്ടവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."