വാട്സ് ആപ് വഴി അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവം: കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു
കോഴിക്കോട്: വാട്സ് ആപ് വഴി അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യു രാജിവെച്ചു.സ്ത്രീകള്‍ ഉള്‍പ്പടെ നിരവധിപേര്‍ അംഗങ്ങളായ 'കൂടരഞ്ഞി വാര്‍ത്തകള്‍'എന്ന വാട്സ് ആപ് ഗ്രൂപ്പില്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനെതിരേ പ്രതിഷേധം വ്യാപകമായിരുന്നു.
ആരോപണ വിധേയനായ പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍,യൂത്ത് ലീഗ്,കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നിവര്‍ ഗ്രാമപഞ്ചായത്തിന് മുന്നിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഐ ടി ആക്ട് പ്രകാരം ഇയാള്‍ക്കെതിരേ പൊലിസ് കേസെടുത്തിരുന്നു.
ഭരണ സമിതിയിലെ സി.പി.എം പ്രതിനിധിയാണ് തോമസ് മാത്യു. യു.ഡി.എഫ് രാജി ആവശ്യമുന്നയിച്ച് സമരം ശക്തമാക്കാന്‍ ഒരുങ്ങവെയാണ് ഇദ്ദേഹം രാജിവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."