രാജ്യത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ ഇന്ന് ഓടിത്തുടങ്ങും; കേരളത്തിലേക്ക് നാളെ
ന്യൂഡല്‍ഹി: രാജ്യത്ത് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ ഇന്നാരംഭിക്കും. രാജ്യത്തെ 15 പ്രധാന നഗരങ്ങളിലേക്ക് ഡല്‍ഹിയില്‍ നിന്നും 15 ട്രെയിനുകളാണ് പ്രത്യേക സര്‍വീസ് നടത്തുക. ഐആര്‍സിടിസി വഴി ആരംഭിച്ച ടിക്കറ്റ് വില്‍പ്പന മിനുറ്റുകള്‍ക്കകമാണ് പൂര്‍ത്തിയായത്.
കേരളത്തിലേക്ക് ആഴ്ചയില്‍ മൂന്ന് ട്രെയിനുകളാണുള്ളത്. ആദ്യത്തെ ഡല്‍ഹി - തിരുവനന്തപുരം യാത്ര ബുധനാഴ്ച രാവിലെ 10.55ന് ആരംഭിക്കും. ചൊവ്വ, ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ ഈ സര്‍വീസ് ഉണ്ടാകും. തിരുവനന്തപുരം - ഡല്‍ഹി സര്‍വീസ് വെള്ളിയാഴ്ച വൈകീട്ട് 7.45നാണ് ആരംഭിക്കുക. ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഈ സര്‍വീസ് തുടരും.
തിരുവനന്തപുരം ഒഴിച്ചാല്‍ കോഴിക്കോടും എറണാകുളത്തുമാണ് സ്റ്റോപ്പുള്ളത്. കേരളത്തിന് പുറത്ത് മംഗലാപുരം, മഡ്ഗാവ്, പന്‍വേല്‍, വഡോദര, കോട്ട എന്നിവിടങ്ങളിലും ട്രെയിനിന് സ്റ്റോപ്പുണ്ടാകും.
ബുക്കിംഗ് തുടങ്ങി മിനുറ്റുകള്‍ക്കകമാണ് രാജ്യത്തെ പല ട്രെയിന്‍ സര്‍വീസുകളുടെയും ടിക്കറ്റ് വിറ്റ് പോയത്. ഡല്‍ഹി - തിരുവനന്തപുരം 2930 രൂപയും തിരുവനന്തപുരം - ഡല്‍ഹി ട്രെയിനിന്റെ ടിക്കറ്റ് നിരക്ക് 2890 രൂപയുമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള പ്രവര്‍ത്തന മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചാകും ട്രെയിനുകള്‍ സര്‍വീസ് നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."