കേരള ബാങ്ക്: സര്‍ക്കാര്‍ വീണ്ടും ആര്‍.ബി.ഐക്ക് കത്ത് നല്‍കി
കോഴിക്കോട്: നിര്‍ദേശങ്ങള്‍ പാലിക്കാമെന്ന ഉറപ്പ് നല്‍കി കേരള ബാങ്ക് രൂപീകരണത്തിന് അനുമതി തേടി സര്‍ക്കാര്‍ വീണ്ടും റിസര്‍വ് ബാങ്കിന് കത്ത് നല്‍കി. നേരത്തെ കേരള ബാങ്കിനായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ റിസര്‍വ് ബാങ്ക് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. സംസ്ഥാന സഹകരണ ബാങ്കിന്റെ നിലവിലുള്ള സഞ്ചിത നഷ്ടവും മാനേജ്‌മെന്റ് തലത്തിലെ പോരായ്മയും ചൂണ്ടിക്കാട്ടിയായിരുന്ന ആര്‍.ബി.ഐ അപേക്ഷ തിരിച്ചയച്ചത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സഹകരണ ബാങ്കിന്റെ സഞ്ചിത നഷ്ടം നികത്തുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ വീണ്ടും കത്ത് നല്‍കിയത്.
ഭരണനിര്‍വഹണം കാര്യക്ഷമമാക്കുന്നതിന് ഘടനാപരമായ മാറ്റം കൊണ്ടുവരുന്നതിനൊപ്പം ആധുനിക ബാങ്കുകളോട് കിടപിടിക്കുന്ന രീതിയിലുള്ള മികച്ച ഭരണനിര്‍വഹണം കൊണ്ടുവരുമെന്ന ഉറപ്പും റിസര്‍വ് ബാങ്കിനെ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ആറിനാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വിശദമാക്കികൊണ്ട് റിസര്‍വ് ബാങ്കിന് കത്ത് നല്‍കിയത്.
സംസ്ഥാന സര്‍ക്കാരിന്റെ ഓണസമ്മാനമായി കേരള ബാങ്ക് യാഥാര്‍ഥ്യമാകുമെന്നായിരുന്നു എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കേരള ബാങ്കിനുള്ള അപേക്ഷയില്‍ റിസര്‍വ് ബാങ്ക് നടത്തിയ പ്രാഥമിക പരിശോധനയില്‍ ചില നിര്‍ദേശങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. സംസ്ഥാന സഹകരണ ബാങ്കിന്റെ നഷ്ടം തന്നെയാണ് ഇതില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."