പ്രേതഭവനം പോലെ 117ാം നമ്പര്‍ വീട്
തിരുവനന്തപുരം: നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ടിലെ 117ാം നമ്പര്‍ വീട്. ഒരു കുടുംബത്തിലെ നാലുപേരെ മൃഗീയമായി കൊന്നുതള്ളിയ ആ വീടിനു മുന്നില്‍ ഇന്നലെ രണ്ടു പൊലിസുകാര്‍ മാത്രം. അന്തരീക്ഷത്തില്‍ കരിഞ്ഞ മാംസത്തിന്റെ രൂക്ഷഗന്ധം തങ്ങി നില്‍ക്കുന്ന വീട് സിനിമകളിലെ പ്രേതഭവനത്തെ ഓര്‍മിപ്പിക്കുകയാണ്.
ഈ വീടിന്റെ രണ്ടാംനിലയിലായിരുന്നു റിട്ട. പ്രൊഫസര്‍ രാജ്തങ്കം(60), ഭാര്യ റിട്ട. ആര്‍.എം.ഒ ഡോ. ജീന്‍ പത്മ (58), മകള്‍ കരോളിന്‍ (25), ജീന്‍പത്മയുടെ വലിയമ്മയുടെ മകള്‍ ലളിത(70) എന്നിവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലളിതയെ വെട്ടിക്കൊന്ന് പുതപ്പിച്ച നിലയിലും മൂന്നു പേരെ കത്തിച്ച നിലയിലുമായിരുന്നു. ഇന്നലെ പൊലിസ് നടപടികള്‍ക്കു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതശരീരങ്ങള്‍ മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകും വരെ റോഡിലും പരിസരത്തും ജനക്കൂട്ടമുണ്ടായിരുന്നു. പിന്നീട് മഴ പെയതതോടെ ആളുകളൊഴിഞ്ഞുപോയി.
പരിസരവാസികള്‍ക്കാര്‍ക്കു ഇനിയും നടുക്കം മാറിയിട്ടില്ല. 117ാം നമ്പര്‍ വീട്ടിലേക്കു നോക്കാന്‍ പോലും ഭയം. ഇതിനു സമീപത്തെ വീട്ടിലാണ് ജീന്‍പത്മയുടെ സഹോദരന്‍ ജോസ് താമസിക്കുന്നത്. അവരും സമാന സ്ഥിതിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."