HOME
DETAILS
MAL
ആലുവ ത്വരീഖത്ത്; അന്വേഷണം നേരിടുന്നയാളുമായി ബന്ധമില്ലെന്ന് ഖലീഫമാര്‍
backup
May 13 2020 | 03:05 AM
കോഴിക്കോട്: എറണാകുളം ജില്ലയിലെ വിവിധ പൊലിസ് സ്‌റ്റേഷനുകളില്‍ നിന്ന് സ്വത്ത് തട്ടിപ്പ്, സ്ത്രീകള്‍ക്കെതിരായ അതിക്രമം തുടങ്ങി വിവിധ കേസുകളില്‍ അന്വേഷണം നേരിടുന്ന നിസാമുദ്ദീന്‍ എന്ന വ്യക്തിയുടെ പ്രവര്‍ത്തനങ്ങളോടും ആശയാദര്‍ശങ്ങളോടും തങ്ങള്‍ക്ക് യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന് ആലുവ ത്വരീഖത് സ്ഥാപകന്‍ യൂസുഫ് സുല്‍ത്താന്റെ ഖലീഫമാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഒരു വര്‍ഷത്തോളമായി യൂസുഫ് സുല്‍ത്താന്റെ മൂത്ത പുത്രനായ നിസാമുദ്ദീനെയും അനുയായികളെയും വ്യക്തിപരമായും പൊതുപരിപാടികളിലൂടെയും ബോധവല്‍ക്കരിച്ചുവരികയായിരുന്നുവെന്നും ഇപ്പോള്‍ ഈ വിഷയങ്ങള്‍ പത്രവാര്‍ത്തയായ സാഹചര്യത്തിലാണ് നിലപാട് പരസ്യമാക്കുന്നതെന്നും ഖലീഫമാര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
പിതാവിന്റെ ജീവിതരീതിക്കും നിലപാടിനും വിരുദ്ധമായി മകന്‍ നിസാമുദ്ദീന്‍ പ്രവര്‍ത്തിച്ച സാഹചര്യത്തിലാണ് നേരത്തെ ഇയാളെ തിരുത്താന്‍ ശ്രമിച്ചതും അനുയായികളെ അക്കാര്യം ബോധ്യപ്പെടുത്തിയതും. എന്നാല്‍ ശരീഅത്ത് വിരുദ്ധമായ കാര്യങ്ങളില്‍ നിസാമുദ്ദീന്‍ ഉറച്ചുനിന്നതോടെ ഇവരുടെ പൊള്ളത്തരങ്ങളെ 'ത്വരീഖത്ത്: ആദര്‍ശ വിശദീകരണ സമ്മേളനം' എന്ന കാംപയിന്‍ സംഘടിപ്പിച്ച് തുറന്നു കാട്ടിയിരുന്നതായും ഖലീഫമാര്‍ അറിയിച്ചു. ഈ വ്യക്തിയും അനുയായികളും പ്രചരിപ്പിക്കുന്ന കുറിപ്പുകള്‍ക്കും സന്ദേശങ്ങള്‍ക്കും തങ്ങള്‍ ഉത്തരവാദികള്‍ അല്ലെന്നും ഗൗസിയ്യ സുന്നി ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും ഖലീഫയുമായ വി.എം അബ്ദുറഹീം മുസ്‌ലിയാര്‍ വളപുരം, ഖലീഫമാരായ സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഇയ്യാട്, മുഹമ്മദ് ബാവ മുസ്‌ലിയാര്‍ എടയൂര്‍, ഹംസ മുസ്‌ലിയാര്‍ മൂടാല്‍, അബ്ദുറസാഖ് സഖാഫി മംഗലാപുരം, എസ്.എ മൗലവി കോട്ടപ്പുറം, അബൂബക്ര്‍ സഅദി കൊപ്പം, അബ്ബാസ് ഫൈസി വഴിക്കടവ്, ഫള്‌ലുല്ല ഫൈസി വലിയോറ, അബ്ദുല്‍ മജീദ് ഹുദവി പൂങ്ങോട്, സുലൈമാന്‍ ഹുദവി അഞ്ചച്ചവിടി, ഹിദായത്തുല്ല മഹ്ബൂബി, അബ്ദുന്നാസര്‍ മഹ്ബൂബി, മുഹമ്മദ് ശാഫി ഹുദവി തുടങ്ങിയവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."