HOME
DETAILS
MAL
പരിയാരം മെഡിക്കല്‍ കോളജിലേക്ക് തെരുവുനായ കയറിയത് പരിഭ്രാന്തി പരത്തി
backup
June 23 2018 | 08:06 AM
പരിയാരം: പരിയാരം മെഡിക്കല്‍ കോളജിലേക്ക് ഓടിക്കയറിയ തെരുവുനായ മുക്കാല്‍ മണിക്കൂര്‍ നേരം പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് റാമ്പ് വഴി ഓടിക്കയറിയ തെരുവ്നായ അഞ്ചാം നിലയിലെത്തിയത്. നായ കുരച്ചുചാടിയതോടെ പരിഭ്രാന്തരായി പരക്കംപാഞ്ഞ രോഗികളും ജീവനക്കാരും റൂമുകളിലേക്ക് ഓടിക്കയറി.
അപകട സൈറണ്‍ മുഴക്കി ഓടിയെത്തിയ സുരക്ഷാ ജീവനക്കാരുടെ നേര്‍ക്കും നായ ചാടിക്കയറി. ഒടുവില്‍ ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് നായയെ കീഴടക്കിയത്. മെഡിക്കല്‍ കോളജ് കാംപസിനകത്ത് നൂറിലേറെ തെരുവുനായ്ക്കള്‍ അലഞ്ഞുതിരിയുന്നുണ്ട്. മാലിന്യനിക്ഷേപം വ്യാപകമായതോടെയാണ് തെരുവുനായ ശല്യം രൂക്ഷമായതെന്നും പഞ്ചായത്ത് അധികൃതര്‍ മാലിന്യ നിക്ഷേപം തടയാനും തെരുവുനായ്ക്കളെ ഒഴിവാക്കാനും നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."