HOME
DETAILS

ഭീകരസംഘടനകളുടെ പട്ടികയില്‍നിന്ന് നീക്കണമെന്ന ജമാഅത്തുദ്ദഅ്‌വയുടെ ആവശ്യം യു.എന്‍ തള്ളി

  
backup
March 07, 2019 | 7:50 PM

%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%a8%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%af%e0%b4%bf

 

യുനൈറ്റഡ് നാഷന്‍സ്: തങ്ങളെ ഭീകര സംഘടനയില്‍ ഉള്‍പ്പെടുത്തിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജമാഅത്തുദ്ദഅ്‌വ നേതാവ് ഹാഫിസ് സഈദ് നല്‍കിയ അപേക്ഷ ഐക്യരാഷ്ട്രസഭ തള്ളി.
ജെയ്ഷ് മേധാവി മസൂദ് അസ്ഹറിനു നിരോധനമേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യ നല്‍കിയ അപേക്ഷ യു.എന്‍ ഉപരോധസമിതി മുന്‍പാകെ ലഭിച്ചതിനു പിന്നാലെയാണ് ഹാഫിസ് സഈദിന്റെ അപേക്ഷ തള്ളിയിരിക്കുന്നത്. മുംബൈ ഭീകരാക്രമണത്തില്‍ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളാണ് ഹാഫിസ് സഈദ്.


അതേസമയം, ലശ്കറെ ത്വയ്ബ നേതാവ് കൂടിയായ ഹാഫിസ് സഈദിനെ ചോദ്യംചെയ്യാനുള്ള യു.എന്‍ നീക്കം പാകിസ്താന്‍ തടഞ്ഞു. ഹാഫിസിനെ ചോദ്യംചെയ്യാന്‍ വിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് ന്യൂയോര്‍ക്കിലെ കോണ്‍സുലേറ്റില്‍ നല്‍കിയ അപേക്ഷ പാകിസ്താന്‍ തള്ളുകയായിരുന്നു. ഉപരോധം ഏര്‍പ്പെടുത്തേണ്ടവരുടെ പട്ടികയില്‍നിന്നു തന്റെ പേര് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹാഫിസ് സഈദ് പുതിയ അപേക്ഷ നല്‍കിയിരുന്നു.


പട്ടികയില്‍നിന്ന് ആരെയെങ്കിലും നീക്കംചെയ്യുകയാണെങ്കില്‍ ആ വ്യക്തിയെ ആദ്യം അഭിമുഖം നടത്തുന്നതാണ് യു.എന്നിന്റെ രീതി. അതിനാല്‍ വിസാ അപേക്ഷ തള്ളിയതോടെ ഹാഫിസിനെ അഭിമുഖം നടത്താനുള്ള സാഹചര്യമാണ് ഇല്ലാതായിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയ് മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ച ജ്യോതിഷിക്ക് സര്‍ക്കാര്‍ നിയമനം; രൂക്ഷവിമര്‍ശനവുമായി നെറ്റിസണ്‍സ് 

National
  •  2 months ago
No Image

എസ്എസ്എല്‍സി ഫല പ്രഖ്യാപനത്തില്‍ അനിശ്ചിതത്വം; നാളെ പരീക്ഷ ബോര്‍ഡിന്റെ നിര്‍ണായക യോഗം 

Kerala
  •  2 months ago
No Image

ന്യൂനമര്‍ദ്ദം കരുത്താര്‍ജിക്കുന്നു; ശനിയാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദേശം 

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിക്കും, ഘടകകക്ഷികൾക്ക് വലിയ പങ്കില്ല; നിലപാട് വ്യക്തമാക്കി എം.എം. ഹസൻ

National
  •  2 months ago
No Image

നീറ്റ് യുജി പരീക്ഷ റദ്ദാക്കി; നടപടി ചോദ്യപേപ്പർ ചോർന്നതിന് പിന്നാലെ

National
  •  2 months ago
No Image

ഒരു വോട്ടിന്റെ ഭൂരിപക്ഷം; ടി.വി.കെ എം.എൽ.എക്ക് തിരിച്ചടി, സഭാ നടപടികളിൽ പങ്കെടുക്കുന്നതിൽ വിലക്കേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി

National
  •  2 months ago
No Image

'ഗ്രൂപ്പ് കളി തൃക്കരിപ്പൂരിൽ വേണ്ട'; കെ.സി പക്ഷത്തോടുള്ള അടുപ്പത്തിൽ സന്ദീപ് വാര്യർക്കെതിരെ യുഡിഎഫ് പ്രവർത്തകർ

Kerala
  •  2 months ago
No Image

കടുത്ത സാമ്പത്തിക പ്രതിസന്ധി; സർക്കാർ നന്നായി വിയർക്കും 

Kerala
  •  2 months ago
No Image

ദുബൈയിലെ സ്വകാര്യ സ്കൂളുകൾക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

വന്യജീവി ആക്രമണം: പത്തുവർഷം കൊണ്ട് പൊലിഞ്ഞത് 954 ജീവൻ

Kerala
  •  2 months ago