HOME
DETAILS

മത്സ്യങ്ങളില്‍ ഹാനികരമായ രാസപദാര്‍ഥങ്ങള്‍ തടയും: ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍

  
backup
April 11, 2017 | 1:00 AM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%be%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b0%e0%b4%ae%e0%b4%be

കൊച്ചി: മത്സ്യങ്ങളില്‍ ആരോഗ്യത്തിന് ഹാനികരമായ രാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത് തടയുമെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ ഡോ. നവജോത് ഖോസ. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് എറണാകുളം സെന്റ് തെരേസസ് കോളജില്‍ നടന്ന ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സി.എം.എഫ്.ആര്‍.ഐയില്‍ സ്ഥിതിചെയ്യുന്ന നാഷനല്‍ അക്കാദമി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സും (നാസ്) സെന്റ് തെരേസസ് കോളജിലെ ഫുഡ് പ്രോസസിങ്് ടെക്‌നോളജി വൊക്കേഷനല്‍ സ്റ്റഡീസും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. വടക്കന്‍ കേരളത്തിലാണ് രാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത് കൂടുതലായി നടക്കുന്നത്. ഇത് തടയുന്നതിന് ഓപ്പറേഷന്‍ സാഗര്‍ റാണി എന്ന പേരില്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് റാപിഡ് ഡിറ്റക്ഷന്‍ കിറ്റുകള്‍ വികസിപ്പിക്കേണ്ടതുണ്ട്. മത്സ്യ-മാംസ വിപണന കേന്ദ്രങ്ങളും അറവുശാലകളും വൃത്തിയായി സൂക്ഷിക്കാന്‍ തയ്യാറാകണമെന്നും ഡോ. നവജോത് അഭ്യര്‍ഥിച്ചു.
സി.എം.എഫ്.ആര്‍.ഐ ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. ഗുണനിലവാരം ഉറപ്പുവരുത്തി ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കാന്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കണമെന്നും ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരത്തെ കുറിച്ച് പലരും അജ്ഞരാണെന്നും അദ്ദേഹം പറഞ്ഞു. കൃഷിയിടങ്ങളിലാണ് കീടനാശിനികളുടെ ഉപയോഗം കൂടുതലെന്ന് സെമിനാറില്‍ സംസാരിച്ച വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. വിപണിയില്‍ കീടനാശിനികളുടെ ഉപയോഗം താരതമ്യേന കുറവാണ്. കാന്‍സറിന് കാരണമായേക്കാവുന്ന രാസപദാര്‍ഥങ്ങളാണ് ജീരകങ്ങളില്‍ ഉപയോഗിക്കുന്നതെന്നും സെമിനാറില്‍ അഭിപ്രായമുയര്‍ന്നു.
എന്നാല്‍ ചൈനീസ് മുട്ട ഇന്ത്യയില്‍ വിപണിയില്‍ ലഭ്യമല്ലെന്നും ഇത്തരം തെറ്റിദ്ധാരണപരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയണമെന്നും ആവശ്യമുയര്‍ന്നു.
ഡോ. ശ്രീനിവാസ ഗോപാല്‍, ഡോ. സുധീര്‍ കെ.പി, ഡോ. ജോര്‍ജ് ടി. ഉമ്മന്‍, ഡോ. എസ്. നസീമ ബീവി, ഡോ. അശോക് കുമാര്‍, ഡോ. പി.ഐ ഗീവര്‍ഗീസ്, ഡോ. ജെസ്റ്റോ ജോര്‍ജ്, സെന്റ് തെരേസസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സജി മോള്‍ അഗസ്റ്റിന്‍, ഡോ. സിസ്റ്റര്‍ വിനിത സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  3 days ago
No Image

ജൂലൈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍

Kerala
  •  3 days ago
No Image

ആ വെളിച്ചവും മാഞ്ഞു

Kerala
  •  3 days ago
No Image

'വിദ്യാര്‍ഥികളെ പിന്തുണക്കാനായിരുന്നെങ്കില്‍ ജന്തര്‍മന്ദറില്‍ എത്തുമായിരുന്നു, ഇനിയും ജനതയെ വിഡ്ഢിയാക്കാനാവില്ല' മോദിയുടെ വസതിക്കു മുന്നില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച്  വാങ്ചുക്കിന്റെ ഭാര്യ

National
  •  3 days ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ: കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു

National
  •  3 days ago
No Image

ഡല്‍ഹിയിലെ സി.ജെ.പി സമരത്തിന് പിന്തുണ; സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പ്രതിഷേധം,സംഘര്‍ഷം, ജലപീരങ്കി

Kerala
  •  3 days ago
No Image

സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

organization
  •  3 days ago
No Image

'ലഹരിമരുന്ന് കേസില്‍ കുടുക്കും' വിദ്യാര്‍ഥി സമരക്കാര്‍ക്ക് നേരെ മുംബൈ പൊലിസിന്റെ ഭീഷണി; വീഡിയോ പുറത്തു വന്നതിന് പിന്നാലെ നടപടി

National
  •  3 days ago
No Image

അസം പ്രളയം: 24 മണിക്കൂറില്‍ പത്ത് മരണം; 6 ലക്ഷത്തിലേറെ പേര്‍ ദുരിത ബാധിതര്‍

National
  •  3 days ago
No Image

ട്രോളിങ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; മത്സ്യലഭ്യത കുറഞ്ഞു, വിപണിയില്‍ പൊള്ളുന്ന വില

Kerala
  •  3 days ago