ആദ്യം വെടിവെച്ചത് പൊലിസ്; നിര്‍ണ്ണായക വെളിപ്പെടുത്തലുമായി റിസോര്‍ട്ട് ജീവനക്കാര്‍
വൈത്തിരി: വയനാട് ലക്കിടി ഉപവന്‍ റിസോര്‍ട്ടില്‍ നടന്ന പൊലിസ് മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ നിര്‍ണ്ണായക വെളിപെടുത്തലുമായി റിസോര്‍ട്ട് ജീവനക്കാര്‍ . ആദ്യം പൊലിസ് ആകാം മാവോയിസ്റ്റുകള്‍ക്കെതിരെ വെടിയുതിര്‍ത്തത്. ആദ്യം മാവോയിസ്റ്റുകളല്ല വെടിയുതിര്‍ത്തതെന്നും റിസോര്‍ട്ട് മാനേജര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
മാവോയിസ്റ്റുകള്‍ പൊലിസിന് നേരെ വെടിയുതിര്‍ത്തപ്പോള്‍ സ്വയം രക്ഷയ്ക്കായാണ് തിരിച്ച് വെടിവച്ചതെന്നായിരുന്നു പൊലിസ് വാദം.
ആരാണ് പൊലിസിനെ വിവരം അറിയിച്ചതെന്ന് തങ്ങള്‍ക്കറിയില്ല. ഈ സമയം തങ്ങള്‍ റിസോര്‍ട്ടിനുള്ളില്‍ ആയിരുന്നു.
വെടി വെപ്പ് ആരംഭിച്ചതോടെ പിന്നെ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ കഴിഞ്ഞില്ലന്നും ഉപവന്‍ റിസോര്‍ട്ട് ജീവനക്കാര്‍ പറയുന്നു. റിസോര്‍ട്ടില്‍ ചിലവഴിച്ച അത്രയും സമയം വളരെ മര്യാദക്കാരായിരുന്നു അവര്‍. പണം കലക്ട് ചെയ്യാനും ഭക്ഷണം പാകം ചെയ്യാനും സമയമെടുത്തപ്പോള്‍ ചിരിച്ചും തമാശകള്‍ പറഞ്ഞും സമയം ചിലവഴിച്ചു. ചിരിച്ചു കൊണ്ട് പുറത്തേക്ക് പോയ ജലീലിന്റ മൃതദേഹമാണ് പിന്നെ കാണുന്നത്. അപ്രതീക്ഷിതമായാണ് വെടിവെയ്പ് നടന്നത് എന്നും റിസോര്‍ട്ടില്‍ ഇത്തരമൊരു ഏറ്റുമുട്ടല്‍ ഉണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലന്നും ജീവനക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."