HOME
DETAILS

മന്ത്രിസഭയും എൽഡിഎഫും അറിഞ്ഞില്ല; ബാറുകളുടെ സമയം കൂട്ടിയത് മുഖ്യമന്ത്രി നേരിട്ട്

  
February 18, 2026 | 3:40 AM

bar time extension decision without discussion on cabinet and ldf controvers

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം രണ്ടു മണിക്കൂർ അധികം വർധിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട്. സമയം വർധിപ്പിക്കുന്നത് മന്ത്രിസഭയിലോ എൽഡിഎഫ് മുന്നണിയിലോ ചർച്ച ചെയ്യാതെയാണ് തീരുമാനമുണ്ടായത്. നയപരമായ മാറ്റം ചർച്ച ചെയ്യാതെ മുഖ്യമന്ത്രി തനിച്ച് തീരുമാനമെടുത്തതിൽ എൽഡിഎഫിൽ വിമർശനം ശക്തമാണ്. എന്നാൽ മുന്നണി നേരത്തെ അംഗീകരിച്ച മദ്യനയത്തിൽ ഊന്നിയുള്ള തീരുമാനമെന്നാണ് എക്സൈസ് വകുപ്പിന്റെ വിശദീകരണം. 

ബാറുകളുടെ പ്രവർത്തനസമയം രണ്ടു മണിക്കൂർ കുട്ടിയായിരുന്നു സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. നിലവിൽ രാവിലെ 11 മുതൽ രാത്രി 11 വരെ ഉണ്ടായിരുന്ന സമയം, രാവിലെ 10 മുതൽ രാത്രി 12 വരെയാക്കി മാറ്റുകയായിരുന്നു. ബാർ ഉടമകളുടെ ദീർഘകാല ആവശ്യം നിയമസഭാതിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുന്ന ഘട്ടത്തിൽ സർക്കാർ സാധിച്ചു നൽക്കുകയായിരുന്നു. 

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഉടമകൾ 11 തവണ സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ സമയം വർധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാനാവില്ലെന്ന് ആവർത്തിച്ച സർക്കാർ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമയം കൂട്ടി നൽകിയതിന് പിന്നിൽ ബാറുടമകളുടെ കയ്യിൽ നിന്ന് ലഭിക്കാനിടയുള്ള സാമ്പത്തികം കണ്ടെന്നാണ് പരക്കെ ഉയരുന്ന വിമർശനം.

2025 സെപ്റ്റംബറിൽ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ ബാറുകളുടെ സമയം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷയാണ് മുഖ്യമന്ത്രിയുടെ അനുമതിയോടെ അംഗീകരിച്ച് നികുതിവകുപ്പ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദിയുടെ റാലിക്ക് മുന്നോടിയായി ബംഗാളില്‍ ടിഎംസി-ബിജെപി സംഘര്‍ഷം; മന്ത്രിയുടെ വീടിന് നേരെ ആക്രമണം 

National
  •  20 hours ago
No Image

കിരീടം നിലനിർത്താൻ മെസ്സിയും ചരിത്രം കുറിക്കാൻ റൊണാൾഡോയും; ലോകകപ്പിന് മുമ്പ് മിന്നും ഫോമിൽ ഇതിഹാസങ്ങൾ

Football
  •  21 hours ago
No Image

ഗുജറാത്തില്‍ 2.05 ലക്ഷം കുട്ടികള്‍ക്ക് പോഷകാഹരക്കുറവ്; 1.69 ലക്ഷം പേര്‍ക്ക് ഭാരക്കുറവ്; സര്‍ക്കാര്‍ റിപ്പോര്‍ട്ട് 

National
  •  21 hours ago
No Image

വീട്ടമ്മയുടെ മാല കവർന്ന് ആറ്റിൽ ചാടി പ്രതി; പിന്നാലെ ചാടി പൊലിസും, സിനിമയെ വെല്ലുന്ന സാഹസികത

crime
  •  21 hours ago
No Image

കൊടുങ്ങല്ലൂരില്‍ നോട്ടമിട്ട് ട്വന്റി ട്വന്റിയും ബിഡിജെഎസും; തൃപ്പൂണിത്തറയില്‍ അനിശ്ചിതത്വം; ബിജെപിയില്‍ സീറ്റ് വിഭജന തര്‍ക്കമെന്ന് റിപ്പോര്‍ട്ട് 

Kerala
  •  21 hours ago
No Image

ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം; 93,000 ടൺ എൽപിജിയുമായി 'ശിവാലികും' 'നന്ദ ദേവിയും' മറ്റന്നാൾ എത്തും, 22 കപ്പലുകൾ കൂടി വരാനുണ്ട്

National
  •  21 hours ago
No Image

മയിലിനെ കല്ലെറിഞ്ഞു കൊലപ്പെടുത്തി; തിരുവനന്തപുരത്ത് നേപ്പാൾ സ്വദേശി പിടിയിൽ

Kerala
  •  21 hours ago
No Image

ഗുണ്ടാ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; നാലു പ്രതികള്‍ പിടിയില്‍ 

Kerala
  •  a day ago
No Image

കരൂരിൽ ട്രെയിനും കോളേജ് ബസും കൂട്ടിയിടിച്ച് അപകടം; 25 വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

National
  •  a day ago
No Image

പിഎസ്എല്ലിൽ നിന്നും ഐപിഎല്ലിലേക്കുള്ള കൂടുമാറ്റം; മുസറബാനിക്കെതിരെ നടപടിക്കൊരുങ്ങി പിസിബി

Cricket
  •  a day ago