HOME
DETAILS

റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാം: അവസരം നാല് വര്‍ഷത്തിനു ശേഷം

  
backup
June 23 2018 | 18:06 PM

ration-card

തിരുവനന്തപുരം: പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കുന്നതിന് നാല് വര്‍ഷത്തിനു ശേഷം അവസരം വരുന്നു. പുതിയ റേഷന്‍ കാര്‍ഡിന് ഈ മാസം 25 മുതല്‍ താലൂക്ക് സപ്ലൈ ഓഫിസുകളില്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങും. 

കാര്‍ഡ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതിന് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കും മറ്റെല്ലാ തിരുത്തലുകള്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം. ഈ ദിവസം മുതല്‍ സ്വീകരിക്കുന്നതിന് സിവില്‍ സപ്ലൈസ് കമ്മിഷണര്‍ ഉത്തരവിട്ടു. അപേക്ഷകള്‍ സ്വീകരിക്കുന്നതിനു മുന്നോടിയായി കര്‍ശനമായ നിര്‍ദേശങ്ങളും സിവില്‍ സപ്ലൈസ് വകുപ്പ് ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. നാല് വര്‍ഷത്തിനു ശേഷമാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത് എന്നതിനാല്‍ ക്രമസമാധാന പ്രശ്‌നം പോലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത് ഒഴിവാക്കുക താലൂക്ക് റേഷനിങ്ങ് ഓഫിസര്‍മാരുടെ ചുമതലയായിരിക്കുമെന്നും സിവില്‍ സപ്ലൈസ് കമ്മിഷണര്‍ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.
ഓരോതരം അപേക്ഷക്കും പ്രത്യേകം രജിസ്റ്ററുകള്‍ സൂക്ഷിക്കണം. മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തണം. അപേക്ഷ കംപ്യൂട്ടര്‍ ശൃംഖലയിലേക്ക് മാറ്റുമ്പോള്‍ എസ്.എം.എസ് വഴി അപേക്ഷകനെ അറിയിക്കുന്നതിനു വേണ്ടിയാണിത്. പുതിയ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ കാര്‍ഡുടമ രണ്ട് ഫോട്ടോ നല്‍കണം. അപേക്ഷകള്‍ സ്വീകരിക്കുന്നതിന് ഓരോ പ്രദേശത്തിനും ഓരോ തിയതി നിശ്ചയിക്കാനും നിര്‍ദേശമുണ്ട്. അപേക്ഷകള്‍ സ്വീകരിക്കുന്നത് അവസാനിക്കുന്ന തിയതി നിശ്ചയിച്ചിട്ടില്ല.
ഈ വര്‍ഷം ഫെബ്രുവരി15 മുതല്‍ പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ സ്വീകരിച്ചു തുടങ്ങുമെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചിരുന്നെങ്കിലും അത് നടന്നില്ല.
പുതിയ കാര്‍ഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും എ.പി. എല്‍, ബി.പി.എല്‍ പട്ടികകളുടെ പുനര്‍നിര്‍ണയവും കാരണം സിവില്‍ സപ്ലൈസ് വകുപ്പില്‍ മറ്റൊരു പ്രവര്‍ത്തനവും നടന്നിരുന്നില്ല. അതെല്ലാം പരിഹരിച്ചാണ് ഇപ്പോള്‍ തിയതി പ്രഖ്യാപിച്ചിരിക്കുന്നത്.
റേഷന്‍ കാര്‍ഡിന് ഓണ്‍ലൈനില്‍ അപേക്ഷിക്കുകയും ഓണ്‍ലൈനായി തന്നെ ലഭ്യമാക്കുകയും ചെയ്യുന്ന സാങ്കേതിക സംവിധാനം പൊതുവിതരണ വകുപ്പ് തയാറാക്കിവരുന്നുണ്ട്.
അപേക്ഷ തയാറാക്കുന്നതിനും കംപ്യൂട്ടറില്‍ നിന്ന് ഇലക്‌ട്രോണിക് റേഷന്‍ കാര്‍ഡ് പ്രിന്റ് എടുക്കുന്നതിനും എല്ലാവര്‍ക്കും സാധ്യമാകുന്ന സംവിധാനം ഒരു മാസത്തിനുള്ളില്‍ തയാറാകും.
ഓണ്‍ലൈന്‍ സംവിധാനം വരുന്നതോടെ പൊതുവിതരണ ഓഫിസില്‍ നേരിട്ടു ചെല്ലാതെ സര്‍ട്ടിഫിക്കറ്റുകളും റേഷന്‍ കാര്‍ഡുകളും ലഭ്യമാകുന്ന സംവിധാനമാണ് വരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗഹൃദ മത്സരത്തിൽ ബഹ്റൈനെ ഒരു ​ഗോളിന് പരാജയപ്പെടുത്തി യുഎഇ

uae
  •  9 days ago
No Image

കോഹ്‍ലിയേക്കാൾ ശക്തൻ, പന്തെറിയാൻ ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെ: ഷഹീൻ അഫ്രീദി

Cricket
  •  9 days ago
No Image

എട്ടാമത് ഗ്ലോബൽ ഹെൽത്ത് എക്സിബിഷൻ ഒക്ടോബർ 27 മുതൽ റിയാദിൽ

Saudi-arabia
  •  9 days ago
No Image

മുന്നിലുള്ളത് ചരിത്രനേട്ടം; മെസിക്ക് മുമ്പേ ലോകത്തിൽ ഒന്നാമനാവാൻ റൊണാൾഡോ ഇറങ്ങുന്നു

Football
  •  9 days ago
No Image

80,000 കടന്ന് സ്വർണവില സർവകാല റെക്കോർഡ് ഉയരത്തിൽ; കിട്ടാക്കനിയാകുമോ സ്വർണം

Economy
  •  9 days ago
No Image

ആഗോള വിപുലീകരണ പദ്ധതി തുടര്‍ന്ന് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്; ബ്രിട്ടണില്‍ പുതിയ 2 ഷോറൂമുകള്‍ കൂടി തുറന്നു

uae
  •  9 days ago
No Image

ദമ്മാം-ദമാസ്കസ് റൂട്ടിൽ നേരിട്ടുള്ള വിമാന സർവിസുകൾ ആരംഭിച്ച് ഫ്ലൈനാസ്; സർവിസ് ഒക്ടോബർ മൂന്ന് മുതൽ

Saudi-arabia
  •  9 days ago
No Image

24x7 ഡെലിവറിയുമായി മൈ ആസ്റ്റര്‍ ആപ്; ദുബൈ ഉള്‍പ്പെടെ അഞ്ചിടത്ത് ഹെല്‍ത്ത്, വെല്‍നസ്, ബ്യൂട്ടി, കുറിപ്പടി മരുന്നുകളുടെ ഡെലിവറി 90 മിനുട്ടിനകം

uae
  •  9 days ago
No Image

അവൻ ഇന്ത്യൻ ടീമിൽ അവസരം അർഹിക്കുന്നുണ്ട്: സൂപ്പർതാരത്തെക്കുറിച്ച് ഗെയ്ൽ

Cricket
  •  9 days ago
No Image

വെറും രണ്ടു കിലോമീറ്റര്‍ ദൂരത്തിലുള്ള ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത സാധനത്തിന് സ്വിഗ്ഗിയില്‍ അധികം നല്‍കേണ്ടിവന്നത് 663 രൂപ; യുവാവിന്റെ പോസ്റ്റ് വൈറല്‍

Kerala
  •  9 days ago