റാഞ്ചിയില്‍ പട്ടാളത്തൊപ്പി ധരിച്ച് ഇന്ത്യന്‍ ടീം ; മാച്ച് ഫീയും സൈനികര്‍ക്ക് നല്‍കും
റാഞ്ചി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരമര്‍പ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. റാഞ്ചിയില്‍ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ സൈനികരുടേതിനു സമാനമായ തൊപ്പി ധരിച്ചാണ് കോഹ്ലിയും സംഘവും കളത്തിലിറങ്ങിയത്.
ലഫ്റ്റനന്റ് കേണല്‍ കൂടിയായ മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയാണ് അദ്ദേഹത്തിന്റെ നാട്ടില്‍ വച്ച് നടക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സൈനിക തൊപ്പി കൈമാറിയത്. ടോസിനു തൊട്ടു മുന്‍പായിരുന്നു തൊപ്പി നല്‍കിയത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കാണ് ആദ്യം തൊപ്പി സമ്മാനിച്ചത്.
Lt Col Mahendra Singh Dhoni presents the camouflage cap to #TeamIndia Captain @imVkohli #JaiHind ???? pic.twitter.com/edLkFJQvSV
— BCCI (@BCCI) March 8, 2019
ഈ മത്സരത്തിനു പ്രതിഫലമായി ലഭിക്കുന്ന മാച്ച് ഫീ, എല്ലാ ഇന്ത്യന്‍ താരങ്ങളും പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാരുടെ ആശ്രിതരുടെ വിദ്യാഭ്യാസത്തിനായി നാഷണല്‍ ഡിഫന്‍സ് ഫണ്ടിലേക്ക് നല്‍കുമെന്നും ക്യാപ്റ്റന്‍ വിരാട് കോഹ്ലി അറിയിച്ചു. എല്ലാ ഇന്ത്യക്കാരോടും സൈനികരുടെ കുടുംബങ്ങളെ സഹായിക്കാനായി അഭ്യര്‍ഥിക്കുകയും ചെയ്തു അദ്ദേഹം.
തൊപ്പി സമ്മാനിക്കുന്നതിന്റെ വീഡിയോ ബി.സി.സി.ഐ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.
#TeamIndia will be sporting camouflage caps today as mark of tribute to the loss of lives in Pulwama terror attack and the armed forces
— BCCI (@BCCI) March 8, 2019
And to encourage countrymen to donate to the National Defence Fund for taking care of the education of the dependents of the martyrs #JaiHind pic.twitter.com/fvFxHG20vi
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."