കെമിസ്ട്രി പരീക്ഷ: വിദ്യാഭ്യാസ മന്ത്രിയുടെ എഫ്.ബി പേജില്‍ കണ്ണീര് കമന്റുമായി വിദ്യാര്‍ഥികള്‍
തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ്ടു കെമിസ്ട്രി പരീക്ഷ കടുകട്ടിയായിരുന്നുവെന്ന വിലയിരുത്തലിനു പിന്നാലെ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥിന്റെ ഫേസ്ബുക്ക് പേജില്‍ കണ്ണീര് കമന്റൊഴുക്കി വിദ്യാര്‍ഥികള്‍. കുട്ടികളുടെ പഠനനിലവാരം അറിയുന്നതിനല്ല, മറിച്ച് അധ്യാപകരുടെ അറിവ് പ്രകടിപ്പിക്കും വിധമാണ് ചോദ്യപേപ്പര്‍ തയാറാക്കിയതെന്ന് നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം പരീക്ഷ കഴിഞ്ഞയുടന്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒരു കൂട്ടം അധ്യാപകരും ഇത്തരത്തില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ വിദ്യാര്‍ഥികള്‍ ആവലാതിയുടെ കെട്ടഴിച്ചത്. പുനഃപരീക്ഷ വേണമെന്നും മൂല്യനിര്‍ണയം ഉദാരമാക്കണമെന്നുമുള്ള ആവശ്യങ്ങളാണ് കൂടുതല്‍. രക്ഷിതാക്കളും കുട്ടികളുടെ ബന്ധുക്കളുമുണ്ട് ഇക്കൂട്ടത്തില്‍.
ഈ മാസം അഞ്ചിന് ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി മന്ത്രി പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തിനു കീഴിലാണ് കണ്ണീര് കമന്റുകളധികവും. അതു മുതല്‍ മന്ത്രി പിന്നീട് പോസ്റ്റ് ചെയ്ത പരീക്ഷയുമായി ബന്ധമില്ലാത്ത പോസ്റ്റുകള്‍ക്ക് കീഴിലും 'കൂട്ടക്കരച്ചിലു'മായി കുട്ടികളെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."