HOME
DETAILS
MAL
കെ.ടെറ്റ് നേടാന്‍ 31 വരെ അവസരം
backup
March 09 2019 | 00:03 AM
മലപ്പുറം: കഴിഞ്ഞ വര്‍ഷം സര്‍വിസില്‍ പ്രവേശിച്ചവര്‍ക്ക് കെ.ടെറ്റ് യോഗ്യത നേടുന്നതിന് ഇളവ് അനുവദിച്ച് സര്‍ക്കാര്‍.
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നിയമനം നേടിയ അധ്യാപകര്‍ക്കും അനധ്യാപക ജീവനക്കാര്‍ക്കുമാണ് കെ.ടെറ്റ് പാസാകുന്നതിന് ഈ മാസം 31 വരെ സമയം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നേരത്തെ 2017-18 അധ്യയന വര്‍ഷം വരെ സര്‍വിസില്‍ പ്രവേശിച്ച അധ്യാപകര്‍ക്ക് കെ. ടെറ്റ് യോഗ്യത നേടുന്നതിന് 2019 മാര്‍ച്ച് 31 വരെ സമയം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായിരുന്നു.
ഇതേ പരിഗണനയാണ് കഴിഞ്ഞ വര്‍ഷം സര്‍വിസില്‍ പ്രവേശിച്ചവര്‍ക്കും അനുവദിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."