HOME
DETAILS
MAL
മധ്യപ്രദേശില്‍ മഴദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ മന്ത്രി തവളകളെ കല്യാണം കഴിപ്പിച്ചു
backup
June 24 2018 | 06:06 AM
ജബല്‍പൂര്‍: മഴദൈവത്തെ പ്രീതിപ്പെടുത്താനായി മധ്യപ്രദേശില്‍ മന്ത്രി തവളകളെ കല്യാണം കഴിപ്പിച്ചു. വനിതാ ശിശു വികസന കാര്യമന്ത്രി ലളിതാ യാദവാണ് അപൂര്‍വമായ കല്യാണം നടത്തിയത്. ഈ വര്‍ഷം നല്ല മഴ ലഭിക്കാനാണ് തവളകളുടെ വിവാഹം നടത്തിയതെന്ന് സംഘാടകര്‍ പറഞ്ഞു.
പണ്ടു മുതലേ നല്ല മഴ ലഭിക്കാനായി ഇവിടങ്ങളില്‍ ചെയ്തുപോന്നിരുന്ന ആചാരമാണ് ഈ തവളക്കല്യാണം. മന്ത്രിയോടൊപ്പം സംസ്ഥാനത്തെ പ്രമുഖ ബി.ജെ.പി മന്ത്രിമാരും നൂറോളം ഗ്രാമവാസികളും തവളക്കല്യാണത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."