ഇന്നസെന്റ് സ്വതന്ത്രനല്ല; അങ്കത്തിനിറങ്ങുന്നത് പാര്‍ട്ടി ചിഹ്നത്തില്‍
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിനിമാ നടന് ഇന്നസെന്റ് ഇക്കുറി മത്സരത്തിനിറങ്ങുന്നത് സി.പി.എം ചിഹ്നത്തില്‍. 2014ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ചാലക്കുടിയിലാണ് ഇന്നസെന്റിനെ രണ്ടാം അങ്കത്തിനും നിയോഗിച്ചിരിക്കുന്നത്.
അദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പി.സി ചാക്കോയെ പരാജയപ്പെടുത്തിയ ഇന്നസെന്റ് ഇടതു സ്വതന്ത്രനായി കുടം ചിഹ്നത്തിലാണ് ജനവിധി തേടിയത്. എന്നാല്‍ ഇത്തവണ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തിലാണ് ജനവിധി തേടുന്നത്. അതേസമയം, ഇടുക്കിയില്‍ സിറ്റിങ് എം.പി ജോയ്സ് ജോര്‍ജും പൊന്നാനിയില്‍ പി.വി അന്‍വര്‍ എം.എല്‍.എയും സ്വതന്ത്ര സ്ഥാനാര്‍ഥികളായാണ് മത്സരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജോയ്സ് ജോര്‍ജും നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.വി അന്‍വറും ഇടതു സ്വതന്ത്രരായാണ് ജനവിധി തേടിയത്.
ഇടതുമുന്നണി അങ്കത്തിനിറക്കിയ സ്ഥാനാര്‍ഥികളില്‍ മാധ്യമ മേഖലയില്‍നിന്ന് മൂന്നു പേരും രണ്ടു പിഎച്ച്.ഡിക്കാരുമുണ്ട്. തൃശൂരില്‍ നിന്ന് ജനവിധി തേടുന്ന സി.പി.ഐ സ്ഥാനാര്‍ഥി രാജാജി മാത്യു തോമസ് ജനയുഗം പത്രത്തിന്റെ എഡിറ്ററാണ്. ജനയുഗത്തില്‍ റിപ്പോര്‍ട്ടര്‍ മുതല്‍ പ്രവര്‍ത്തിച്ച മാധ്യമ പാരമ്പര്യമുണ്ട്. എറണാകുളത്തെ സി.പി.എം സ്ഥാനാര്‍ഥി പി. രാജീവാകട്ടെ ദേശാഭിമാനി പത്രത്തിന്റെ ചീഫ് എഡിറ്ററുമാണ്.
പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി വീണാ ജോര്‍ജ് ദൃശ്യമാധ്യമ പ്രവര്‍ത്തകയായിരുന്നു. ആലത്തൂരില്‍നിന്ന് ജനവിധി തേടുന്ന സി.പി.എമ്മിന്റെ പി.കെ ബിജുവും ആറ്റിങ്ങലില്‍നിന്ന് ജനവിധി തേടുന്ന എ. സമ്പത്തുമാണ് ഡോക്ടറേറ്റ് നേടിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."