പഞ്ചായത്തുകളുടെ വികസനത്തിന് യോജിച്ചുളള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി എം.എം മണി
കട്ടപ്പന: ത്രിതല പഞ്ചായത്തുകളുടെ വികസന മുന്നേറ്റത്തിന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോജിച്ചുളള പ്രവര്‍ത്തനം അനിവാര്യമാണെന്ന് വൈദ്യുതിവകുപ്പ് മന്ത്രി എം.എം മണി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പുതുതായി നിര്‍മിച്ച ബ്ലോക്ക് ഓഫിസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗത്തെയും ഏകോപിപ്പിച്ച് പദ്ധതി പൂര്‍ത്തീകരിക്കാന്‍ പ്രവര്‍ത്തിച്ച ബ്ലോക്ക് ഭരണസമിതിയെ മന്ത്രി അഭിനന്ദിച്ചു. കട്ടപ്പന ബ്ലോക്ക്പഞ്ചായത്ത് ഇക്കാര്യത്തില്‍ വലിയ മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇതോടൊപ്പമുളള വനിതാ വാണിജ്യസമുച്ചയത്തിന്റെ ഉദ്ഘാടനം ജോയിസ് ജോര്‍ജ് എം.പി നിര്‍വഹിച്ചു. ലൈഫ് പദ്ധതി പ്രകാരമുളള വീടുകളുടെ നിര്‍മാണത്തിന് സഹകരിച്ച സയണ്‍ പളളി വികാരി ഫാ. തോമസ് പുല്ലാട്ട്, തിരുഹൃദയ ദേവാലയ വികാരി ഫാ.മാത്യു ചേരോലില്‍ എന്നിവരെ മന്ത്രിയും എം.പിയും പൊന്നാടയണിയിച്ച് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി അധ്യക്ഷത വഹിച്ചു. ബി.ഡി.ഒ പി.എ മുഹമ്മദ് സലിം റിപ്പോര്‍ട്ടവതരിപ്പിച്ചു.
വികസന പടവുകളില്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശനം തിരുവനന്തപുരം അഡീഷണല്‍ ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ വി.എസ്.സന്തോഷ്‌കുമാര്‍ നിര്‍വഹിച്ചു. കെട്ടിടനിര്‍മ്മാണ മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥരെയും കോണ്‍ട്രാക്ടര്‍മാരെയും തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ ബിജോയ്.കെ.വര്‍ഗീസ് യോഗത്തില്‍ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ കരുതല്‍ പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് ബദലായി വനിതാ യൂനിറ്റുകള്‍ നിര്‍മ്മിച്ച പരിസ്ഥിതി സൗഹൃദ ക്യാരിബാഗുകളുടെയും ഉല്‍പ്പന്നങ്ങളുടെയും പ്രദര്‍ശന സ്റ്റാള്‍ ആദ്യവില്‍പന ജോയിസ് ജോര്‍ജ് എം.പി നിര്‍വ്വഹിച്ചു. കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ അഡ്വ. മനോജ്.എം.തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ.എല്‍.ബാബു, വിജയമ്മ കൃഷ്ണന്‍കുട്ടി, ആനിയമ്മ ജോസഫ്, സജിമോന്‍ ടൈറ്റസ്, ജാന്‍സി റെജി, ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മോളി മൈക്കിള്‍, ജില്ലാപഞ്ചായത്തംഗം നിര്‍മ്മല നന്ദകുമാര്‍, എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ബ്ലോക്ക് ഗ്രാമപഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക്പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാര്‍, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ കെ.ആര്‍.രാമചന്ദ്രന്‍, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്ലാന്‍ഫണ്ടില്‍ നിന്നുളള 2.98 കോടി രൂപ വിനിയോഗിച്ച് 6500 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച ഇരുനിലകെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വനിതാവാണിജ്യ സമുച്ചയവും മുകളിലത്തെ നിലയില്‍ ബ്ലോക്ക്പഞ്ചായത്ത് ഓഫീസുമാണ് പ്രവര്‍ത്തിക്കുന്നത്. വനിതാ വാണിജ്യസമുച്ചയത്തിലെ പത്ത് ഷട്ടര്‍ മുറികളാണ് വനിതാ ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."