HOME
DETAILS

തിരഞ്ഞെടുപ്പ് പ്രചാരണം ഗള്‍ഫ് നാടുകളില്‍ സജീവമാകുന്നു; ഗള്‍ഫ് നാടുകളില്‍ നിന്നു ഇലക്ഷന്‍ വിമാനങ്ങള്‍ ഇത്തവണയുമുണ്ടാകും

  
backup
March 10 2019 | 17:03 PM

election-gulf-countries-flight-spm-gulf

റിയാദ്: തിരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ നാട്ടില്‍ സജീവമാകും മുന്‍പേ പ്രവാസ വോട്ടുകളും അവരുടെ കുടുംബ വോട്ടുകയും പെട്ടികളിലാക്കാനുള്ള ലക്ഷ്യവുമായി ഗള്‍ഫ് നാടുകളില്‍ പ്രചരണം സജീവമാകുന്നു. പ്രവാസ ലോകത്തെ പരമാവധി വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കുകയെന്ന ലക്ഷ്യത്തോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണം നേരത്തെ തന്നെ തുടങ്ങുകയാണിപ്പോള്‍. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രവാസികളുടെ വോട്ട് ഇത്തവണയും സാധ്യമായില്ലെങ്കിലും നേരിട്ട് ചെയ്യണമെന്ന അവസ്ഥയില്‍ പരമാവധി പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവാസി സംഘടനകള്‍ ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. നേരത്തെ മുതല്‍ പരമാവധി പ്രവാസി വോട്ടുകള്‍ ചേര്‍ക്കുകയെന്ന ക്യാമ്പയില്‍ ശക്തമാക്കി നടന്നതിന് പുറമെ നേതാക്കളെ വിവിധ ഗള്‍ഫ് നാടുകളിലേക്ക് എത്തിച്ച് പ്രവര്‍ത്തകര്‍ക്ക് തുടക്കത്തില്‍ തന്നെ ആവേശം നല്‍കുകയും ചെയ്തിട്ടുണ്ട്.


പ്രവാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രോക്‌സി വോട്ട് ഇത്തവണയും സാധ്യമാലെന്നറിഞ്ഞതോടെ പ്രവാസികളെ നേരിട്ട് നാട്ടിലെത്തിക്കാനുള ശ്രമങ്ങളാണ് നടക്കുന്നത്. നേരത്തെ, പ്രോക്‌സി വോട്ട് സാധ്യമാകുമെന്ന പ്രതീക്ഷയിലയിലായിരുന്നു പ്രവര്‍ത്തനമെങ്കിലും പ്രഖ്യാപനം ഇത്തവണയും കടലാസിലൊതുങ്ങിയതോടെ പ്രവാസികള്‍ നിരാശരായി. എന്നാല്‍ നിര്‍ണായകമായ തെരഞ്ഞെടുപ്പിന്റെ പ്രസക്തി കണക്കിലെടുത്ത് നിരാശയെല്ലാം പെട്ടെന്ന് മറന്ന് പ്രചരണത്തിനുള്ള തയ്യാറെടുപ്പിലാണ് വിവിധ പ്രവാസി സംഘടനകള്‍. സോഷ്യല്‍ മീഡിയ വഴിയും മറ്റുമുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ തന്നെ സജീമമായി തുടങ്ങിയിട്ടുണ്ട്. വിവിധ സംഘടനകള്‍ കണ്‍വന്ഷനുകളും തിരഞ്ഞെടുപ്പ് സിമ്പോസിയങ്ങളും ചര്‍ച്ചകളും സംഘടിപ്പിച്ചും പരമാവധി വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.


ഇതിനകം തന്നെ, സഊദിയില്‍ വിവിധ പാര്‍ട്ടി നേതാക്കാളുടെ ആദ്യ ഘട്ട സന്ദര്‍ശനങ്ങളും കണ്‍വെന്‍ഷനുകളും കഴിഞ്ഞു. കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ദുബൈ സന്ദര്‍ശനം ഉണ്ടാക്കിയെടുത്ത പ്രത്യേക ആവേശം തിരഞ്ഞെടുപ്പ് കഴിയും വരെ സജീവമായി നിലനിര്‍ത്താനാണ് യു ഡി എഫ് കേന്ദ്രങ്ങളുടെ തീരുമാനം. ദുബായിലാണ് രാഹുല്‍ ഗാന്ധി വന്നതെങ്കിലും ഗള്‍ഫ് നാടുകളില്‍ ഒന്നടങ്കം സന്ദര്‍ശിച്ചതിന്റെ പ്രതിഫലനമാണ് ഉണ്ടാക്കിയത്. മണ്ഡലങ്ങളെ കേന്ദ്രീകരിച്ചു വോട്ടു വിമാനവും ഇത്തവണയും ഉണ്ടാകും. ഇതിനായി സംഘടനകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഇലക്ഷന്‍ പ്രമാണിച്ച് തങ്ങളുടെ വാര്‍ഷിക അവധികളും മറ്റും കണക്കാക്കുന്നതും സജ്ജീകരിക്കുന്നതും പ്രവാസികള്‍ക്കിടയില്‍ തുടങ്ങിയിട്ടുണ്ട്. എങ്കിലും അന്തിമ തിയ്യതി പ്രഖ്യാപിക്കുന്നതോടെ ഇക്കാര്യത്തിലെല്ലാം തീരുമാനം ഉണ്ടാകുകയും പ്രചാരണം വാനോളം ഉയരുകയും ചെയ്യും. പ്രവാസി സംഘടനകളില്‍ ലീഗിന്റെ കെ എം സി സി യും കോണ്ഗ്രസ്സിന്റെ വിവിധ സംഘടനകളുമാണ് ഏറെ മുന്നിലെങ്കിലും ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവാസി സംഘടനകളും സജീവമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago