HOME
DETAILS
MAL
ഇന്ത്യക്ക് എതിരാളി കാനഡ
backup
April 12 2017 | 01:04 AM
ന്യൂഡല്‍ഹി: ഡേവിസ് കപ്പ് ലോക ഗ്രൂപ്പ് പ്ലേയോഫ് പോരാട്ടത്തില്‍ ഇന്ത്യ കാനഡയുമായി ഏറ്റുമുട്ടും. സെപ്റ്റംബര്‍ 15 മുതല്‍ 17 വരെയാണ് മത്സരങ്ങള്‍. ഉസ്‌ബെകിസ്ഥാനെ 4-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോക ഗ്രൂപ്പ് പോരാട്ടത്തിന് യോഗ്യത നേടിയത്. ബ്രിട്ടനെ കടുത്ത പോരാട്ടത്തില്‍ പരാജയപ്പെടുത്തിയാണ് നേരത്തെ കാനഡ യോഗ്യത ഉറപ്പാക്കിയത്. 3-2 എന്ന സ്‌കോറിനായിരുന്നു കാനഡയുടെ വിജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."