HOME
DETAILS
MAL
"ഒത്തൊരുമിക്കാം ലഹരിക്കെതിരെ" പ്രസംഗമത്സരം മെയ് 29 , 30 തീയതികളിൽ വിജയികൾക്ക് സ്കോളർഷിപ്പ് നൽകും
backup
May 15 2020 | 22:05 PM
റിയാദ്: സുബൈർ കുഞ്ഞു ഫൗണ്ടേഷന്റെ 'പോരാടാം കോവിഡിനൊപ്പം ലഹരിക്കെതിരെയും' എന്ന കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലഘു പ്രസംഗമത്സരം മെയ് 29 , 30 തിയതികളിലായി നടക്കും. "ഒത്തൊരുമിക്കാം ലഹരിക്കെതിരെ" എന്നതാണ് പ്രസംഗ വിഷയം. 8 മുതൽ 10 വരെ ക്‌ളാസുകളിലെ കുട്ടികളെ കാറ്റഗറി -1 വിഭാഗത്തിലും 11,12 ക്‌ളാസുകളിലെ കുട്ടികളെ കാറ്റഗറി -2 വിഭാഗത്തിലും 17 മുതൽ 25 വയസ് വരെയുള്ളവരെ കാറ്റഗറി -3 വിഭാഗത്തിലും ഉൾപ്പെടുത്തി സൂം വഴി മലയാളം, ഇഗ്ളീഷ് ഭാഷകളിലാണ് മത്സരം നടക്കുക. കേരളത്തിലും ഗൾഫിലുമുള്ളവർക്ക് പങ്കെടുക്കാം. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കുട്ടികൾ 2 മുതൽ 3 വരെ മിനിട്ടും യുവാക്കൾ 3 മുതൽ 5 വരെ മിനിട്ടും ദൈർഘ്യമുള്ള തങ്ങളുടെ പ്രസംഗം വീഡിയോ ഫയൽ ആയി www.skfoundation.online/risa-eloc-comp എന്ന ലിങ്കിൽ അപ്പ് ലോഡ് ചെയ്യണം. മെയ് 15 മുതൽ 25 വരെയാണ് രജിസ്റ്റർ ചെയ്ത് എന്ററികൾ അപ്‌ലോഡ് ചെയ്യുവാനുള്ള സമയം. ലോക പുകയില വിരുദ്ധ ദിനമായ മെയ് 31 നു വിജയികളെ പ്രഖ്യാപിക്കും. ഒന്ന് , രണ്ട് കാറ്റഗറികളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്ന കുട്ടികൾക്കു സുബൈർകുഞ്ഞു ഫൗണ്ടേഷൻ ഏർപ്പെടുത്തുന്ന സ്കോളർഷിപ്, പ്രശംസാഫലകം, സർട്ടിഫിക്കറ്റ് നൽകും. കാറ്റഗറി മുന്നിൽ, വിജയികളാകുന്ന യുവാക്കൾക്ക് അപ്രീസിയേഷൻ പ്രൈസ്, പ്രശംസാ ഫലകം സർട്ടിഫിക്കറ്റ് നൽകും. സുബൈർ കുഞ്ഞു സ്മാരക ദിനമായ ജൂൺ 17 - നാണ് സമ്മാനദാനം.
കൂടുതൽ വിവരങ്ങൾക്കായി www.skfoundation.online എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ 00918301050144 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം. പരിപാടിയുടെ നടത്തിപ്പിനായി ഫൗണ്ടേഷൻ ചെയർമാൻ ഡോ. അബ്ദുൽ അസീസ് റിസ കൺസൽറ്റന്റ് ഡോ. ഭരതൻ, കേരള സ്റ്റേറ്റ് കോഡിനേറ്റർ കരുണാകരൻ പിള്ള, ഈവന്റ് കോർഡിനേറ്റർ ഷമീർ യുസഫ്, ഇവന്റ് മാനേജർ സഫയർ, ഡോ, തമ്പി വേലപ്പൻ, ഡോ. രാജു വർഗീസ്, നിസാർ കല്ലറ, നുഹ് പപ്പിനിശ്ശേരി, സുധീർ ഹംസ, അഡ്വ. ആസിഫ്, മുഹമ്മദ് ഷാജി, പത്മിനി യു നായർ, അബ്ദുൽ സലാം, റഷീദ് ഖാൻ തുടങ്ങിയവർ ഉൾപ്പെട്ട സബ് കമ്മിറ്റി രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."