HOME
DETAILS

ഹൂതികള്‍ക്ക് വേണ്ടി ഇറാന്‍ തെറ്റായ വാര്‍ത്ത പരത്തുന്നു-സഖ്യരാഷ്ട്ര സമ്മേളനം

  
backup
June 24 2018 | 09:06 AM

%e0%b4%b9%e0%b5%82%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8

ജിദ്ദ: യമനില്‍ സഖ്യസേന നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ മറച്ചു പിടിച്ച് ഹൂതികള്‍ക്ക് വേണ്ടി തെറ്റായ വാര്‍ത്ത പരത്തുകയാണ് ഇറാനെന്ന് സഊദി വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി ഡോ. അവ്വാദ് അല്‍ അവ്വാദ്. ഈ ഘട്ടത്തില്‍ മാധ്യമങ്ങള്‍ സത്യത്തിനൊപ്പം നിലകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 ജിദ്ദയിലെ കോണ്‍ഫറന്‍സ് പാലസ് ഹാളില്‍ നടന്ന സഖ്യസേന അംഗ രാഷ്ട്രങ്ങളിലെ വാര്‍ത്താ വിതരണ മന്ത്രിമാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിദ്ദ സഖ്യരാഷ്ട്ര സമ്മേളനത്തിലൂടെ സഖ്യസേനക്കുള്ള മാധ്യമ പിന്തുണയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യമനിലെ ഏറ്റുമുട്ടല്‍ അവസാന ഘട്ടത്തിലാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഹൂതികള്‍ പ്രധാനഘട്ടങ്ങളില്‍ ചര്‍ച്ചക്ക് തയ്യാറാകാതിരുന്നതാണ് യമന്‍ പ്രശ്‌നം വഷളാക്കുന്നത്.

അതേ സമയം ഹൂതികളെ സഹായിച്ച് ഇറാന്‍ നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെയും തെറ്റായ പ്രചാരണങ്ങളെയും ലോകത്തിനു മുമ്പാകെ കൊണ്ടുവരുന്നതിന് മാധ്യമങ്ങള്‍ക്ക് വലിയ പങ്കു വഹിക്കാനുണ്ടെന്നും സമ്മേളനം വിലയിരുത്തി. ഇതിനു യോജിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണ്. ഇക്കാര്യത്തില്‍ അംഗരാജ്യങ്ങളിലെ മാധ്യമങ്ങള്‍ മാത്രമല്ല ലോക മാധ്യമങ്ങളുടെകൂടി സഹകരണം ആവശ്യമാണ്. ഇതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പരസ്പരം സഹകരണം ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും സമ്മേളനത്തില്‍ ധാരണയായി.

സഊദി അറേബ്യക്ക് പുറമെ യു.എ.ഇ, കുവൈത്ത്, ബഹ്‌റൈന്‍, സുഡാന്‍, ഈജിപ്ത്, ജോര്‍ദാന്‍, ജിബൂട്ടി, സൈനഗല്‍, പാക്കിസ്താന്‍, യമന്‍ തുടങ്ങിയ രാജ്യങ്ങളിലെ വാര്‍ത്താ വിതരണ മന്ത്രിമാരും ഡപ്യൂട്ടി മന്ത്രിമാരും പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

International
  •  a month ago
No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബുല്ല , റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago