HOME
DETAILS

രണ്ടാഴ്ച കൊണ്ട് ഒഴുകിയെത്തിയത്  നാലരക്കോടി യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം

  
backup
May 16 2020 | 03:05 AM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a-%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%92%e0%b4%b4%e0%b5%81%e0%b4%95%e0%b4%bf%e0%b4%af%e0%b5%86%e0%b4%a4
 
തൊടുപുഴ: വേനല്‍ മഴയില്‍ രണ്ടാഴ്ച കൊണ്ട് ഡാമുകളില്‍ ഒഴുകിയെത്തിയത് 4.51 കോടി യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം. ഇടുക്കി പദ്ധതിയില്‍ മാത്രം 1.38 കോടി യൂനിറ്റിനുള്ള വെള്ളമെത്തി. ഇതോടെ 1,397.629 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം എല്ലാ സംഭരണികളിലുമായുണ്ട്. 
ഇത് സംഭരണശേഷിയുടെ 34 ശതമാനമാണ്. മൊത്തം സംഭരണശേഷിയുടെ പാതി ഉള്‍ക്കൊള്ളുന്ന ഇടുക്കി പദ്ധതിയില്‍ 42 ശതമാനമാണ്  ജലനിരപ്പ്. മഴവര്‍ഷം അവസാനിക്കാന്‍ 17 ദിവസം മാത്രം ശേഷിക്കെ ഇത്രയും ജലനിരപ്പ് ആശങ്കയുയര്‍ത്തുന്നുണ്ട്. 
ജൂണ്‍ ഒന്നിന് 600- 750 ദശലക്ഷം യൂനിറ്റില്‍ എല്ലാ അണക്കെട്ടുകളിലുമായി സംഭരണം ഉണ്ടാകണമെന്നതാണ് കെ.എസ്.ഇ.ബിയുടെ ജലവിനിയോഗ തത്വം. 4,140.252 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളുടെ പൂര്‍ണ സംഭരണശേഷി. ഇതില്‍ 2,190 ദശലക്ഷം യൂനിറ്റിനുള്ള വെള്ളവും ശേഖരിക്കാവുന്നത് ഇടുക്കി പദ്ധതിയിലാണ്, അതായത് പകുതിയിലധികം. അതിനാലാണ് ഇടുക്കിയില്‍ ജലനിരപ്പ് ഉയര്‍ന്നുനില്‍ക്കുന്നത് കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്. 
മൂലമറ്റം പവര്‍ഹൗസിലെ മൂന്ന് ജനറേറ്ററുകള്‍ ഷട്ട്ഡൗണിലായതാണ് ഇപ്പോള്‍ വെല്ലുവിളിയായിരിക്കുന്നത്. മൂന്ന് ജനറേറ്ററുകള്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിപ്പിച്ച് പരമാവധി ഉല്‍പാദനം നടത്തുന്നുണ്ടെങ്കിലും ജലനിരപ്പ് കാര്യമായി കുറയ്ക്കാന്‍ കഴിയുന്നില്ല. 
രണ്ടാഴ്ച കൊണ്ട് 4 ശതമാനം വെള്ളം മാത്രമാണ് ഇടുക്കിയില്‍ കുറഞ്ഞത്. 130 മെഗാവാട്ട് വീതം ശേഷിയുള്ള 6 ജനറേറ്ററുകളില്‍ മൂന്നെണ്ണം മൂന്നുമാസത്തിലധികമായി ഷട്ട്ഡൗണിലാണ്. രണ്ടെണ്ണം തകരാറിലും ഒന്ന് പുനരുദ്ധാരണത്തിലുമാണ്. ഒരു ജനറേറ്റര്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ 3.12 ദശലക്ഷം യൂനിറ്റ് വരെയാണ് ഉല്‍പാദിപ്പിക്കാവുന്നത്. 
നിലവില്‍ മൂന്ന് ജനറേറ്ററുകളില്‍ പരമാവധി ലോഡ് ചെയ്യുന്നുണ്ട്. 8.1645 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിലെ ഉല്‍പാദനം. മറ്റ് മൂന്ന് ജനറേറ്ററുകള്‍ കൂടി പ്രവര്‍ത്തനക്ഷമമായിരുന്നെങ്കില്‍ 15-17 ദശലക്ഷം യൂനിറ്റ് വരെ ഉല്‍പാദനം നടത്താന്‍ പ്രയാസമുണ്ടാകുമായിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ ജനറേറ്ററുകള്‍ പ്രവര്‍ത്തനക്ഷമമാകാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. 
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യം ശക്തമാകുന്നുണ്ടെങ്കിലും ഇങ്ങനെയൊരു ആലോചന നിലവില്‍ കെ.എസ്.ഇ.ബിക്കില്ല. 2,344.98 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്. 
2,373 അടിക്ക് മുകളിലുള്ള വെള്ളമാണ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി തുറന്നുവിടാവുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ വെര്‍ട്ടിക്കല്‍, ഹൊറിസോണ്ടല്‍ ഗേറ്റുകള്‍ വഴി വെള്ളം തുറന്നുവിടാന്‍ കഴിയും.
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago