വിഷുക്കൈനീട്ടത്തേക്കാള്‍ കാലഘട്ടം ആവശ്യപ്പെടുന്നത് വൃക്ഷക്കൈനീട്ടം: അക്കിത്തം
എടപ്പാള്‍: വിഷുക്കൈനീട്ടം നല്‍കുന്നതിനേക്കാള്‍ ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്നത് വൃക്ഷത്തൈനീട്ടമാണെന്നും മാതാഅമൃതാനന്ദമയി മഠം ഇക്കാര്യത്തില്‍ കാണിക്കുന്ന മാതൃക സര്‍ക്കാരടക്കമുള്ളവര്‍ മാതൃകയാക്കണമെന്നും മഹാകവി അക്കിത്തം പറഞ്ഞു. കുറ്റിപ്പാല മാതാഅമൃതാനന്ദമയി മഠത്തില്‍ നടന്ന അയുദ്ധ് താനൂരിന്റെ വൃക്ഷത്തൈനീട്ടം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മരങ്ങളെയും പ്രകൃതിയെയും വെട്ടിനശിപ്പിച്ച് മനുഷ്യന്‍ നടത്തിയ ചൂഷണമാണ് ഇന്ന് നാമനുഭവിക്കുന്ന ജലക്ഷാമമടക്കമുള്ള സകലതിന്റെയും കാരണം. ഈ സാഹചര്യത്തില്‍ പ്രകൃതിയിലേക്ക് മടങ്ങിപ്പോകുന്നതിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ് മരം നടലും വളര്‍ത്തലെന്നും അക്കിത്തം പറഞ്ഞു.
പത്മശ്രീ ലഭിച്ച അക്കിത്തത്തെ അധ്യക്ഷയായ അതുല്യാമൃത ചൈതന്യ പൊന്നാടയണിയിച്ചാദരിച്ചു. കാര്‍ഷികരംഗത്ത് മികവുകാണിച്ച 28 കര്‍ഷകരെയും ചടങ്ങില്‍ ആദരിച്ചു. ജൈവപച്ചക്കറി,നാടന്‍വിഭവങ്ങള്‍ എന്നിവയുടെ വിഷുച്ചന്തയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."