കൊലപാതകമെന്ന് പൊലിസ്
ഇടമണ്‍: കഴിഞ്ഞ മൂന്നിന് ഇടമണില്‍ റയില്‍വേ കരാറുകാരന് ദുരൂഹസാഹചര്യത്തില്‍ മരിച്ചത് കൊലപാതകമെന്ന് പൊലിസ്. തമിഴ്നാട് തിരുനെല്‍വേലി സ്വദേശി ഇസക്കിമുത്തുവിന്റെ (32) മരണം കൊലപാതകമെന്ന് പുനലൂര്‍ ഡി.വൈ.എസ്.പി എസ്.മധുസുധനന് അറിയിച്ചു. റയില്‍വേ കരാറുപണികള്ക്കെത്തിയ ഇസക്കിമുത്തു കഴിഞ്ഞ ആറ് മാസമായി ഇടമണില്‍ റയില്‍വേ കരാര്‍ ജോലികള്‍ ചെയ്തുവരികയായിരുന്നു. കഴിഞ്ഞ മൂന്നിന് രാത്രി ഇടമണിലെ വാടകവീടിന്റെ രണ്ടാമത്തെ നിലയിലെ വാതില്പടിയില് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. മൂക്കിലും ഇടതുകണ്ണിന്റെ സമീപവും മുറിവുണ്ടായിരുന്നു. മൂക്കിലൂടെ രക്തം വാര്‍ന്നൊഴുകിയ നിലയിലായിരുന്ന മൃതദേഹം. പൊലിസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ തമിഴ്നാട് സ്വദേശികളായ മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. ബിയര്‍കുപ്പികൊണ്ട് തലയ്ക്ക് അടിച്ചാതാണ് മരണകാരണമെന്ന് പോസ്റ്റ്മാറ്റം റിപ്പോര്‍ട്ടിലെന്ന് പൊലിസും പറഞ്ഞു. കുളത്തൂപ്പുഴ സി.ഐ അനില്‍കുമാര്‍, തെന്മല എസ്.ഐ ബെന്നിലാലു എന്നിവര്‍ കേസ് അന്വേഷണത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."