HOME
DETAILS

അടിച്ചു, തിരിച്ചടിച്ചു

  
backup
March 10 2019 | 21:03 PM

india-aus

 

മൊഹാലി: ജയം മോഹിച്ചിറങ്ങിയ ഇന്ത്യയുടെ മോഹങ്ങളെ അടുച്ചു പരത്തി ആസ്‌ത്രേലിയ ജയം സ്വന്തമാക്കി. നാലാം ഏകദിനത്തില്‍ ജയം സ്വന്തമാക്കിയതോടെ പരമ്പര 2-2ന് സമനിലയിലായി.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്‍പത് വിക്കറ്റിന് 358 റണ്‍സെടുത്തെങ്കിലും ജയം കണ്ടെത്താന്‍ നീലപ്പടക്കായില്ല.


അതേ നാണയത്തില്‍ ഓസീസ് തിരിച്ചടിച്ചതോടെ ബൗളിങ് നിര പതറിപ്പോയി. 47.5 ഓവറില്‍ ആറു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഓസീസ് ലക്ഷ്യം മറികടന്നു.


ഒരു ഘട്ടത്തില്‍ രണ്ടണ്ടിന് 12 റണ്‍സെന്ന നിലയില്‍ ഓസീസ് തകര്‍ച്ച നേരിട്ടെങ്കിലും പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബിന്റെ (117) കന്നി സെഞ്ചുറിയും ഉസ്മാന്‍ ഖവാജ (91), ആഷ്ടണ്‍ ടേര്‍ണര്‍ (84*) എന്നിവരുടെ ഇന്നിങ്‌സുകളും 47.5 ഓവറില്‍ ആറു വിക്കറ്റിന് ഓസീസിനെ ലക്ഷ്യത്തിലെത്തിച്ചു.
105 പന്തില്‍ എട്ടു ബൗണ്ട@റികളും മൂന്നു സിക്‌സറുമടക്കമാണ് ഹാന്‍ഡ്‌സ്‌കോംബ് ടോപ്‌സ്‌കോററായത്.
ഖവാജ 99 പന്തില്‍ ഏഴു ബൗണ്ട@റികള്‍ നേടിയപ്പോള്‍ ഓസീസിന്റെ യഥാര്‍ഥ ഹീറോ ടേര്‍ണറായിരുന്നു.
43 പന്തിലാണ് ആറു സിക്‌സറും അഞ്ചു ബൗണ്ടണ്ടറികളുമടക്കം താരം പുറത്താവാതെ 84 റണ്‍സ് നേടിയത്. ഓപ്പണിങ് വിക്കറ്റില്‍ ശിഖര്‍ ധവാന്‍- രോഹിത് ശര്‍മ കൂട്ടുകെട്ട് നല്‍കിയ മികച്ച തുടക്കമാണ് ഇന്ത്യക്ക് തുണയായത്. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 193 റണ്‍സെടുത്തു. ആസ്‌ത്രേലിയക്കെതിരേ ഇന്ത്യയുടെ റെക്കോര്‍ഡ് ഓപ്പണിങ് കൂട്ടുകെട്ടാണിത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യ മൂന്ന് മത്സരങ്ങളില്‍നിന്ന് മാറി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്.
അതേസമയം, ഓപ്പണര്‍മാര്‍ക്കുശേഷം ക്രീസിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. കെ.എല്‍ രാഹുല്‍ (26), വിരാട് കോഹ്‌ലി (7), ഋഷഭ് പന്ത് (36), കേദാര്‍ ജാദവ് (10), വിജയ് ശങ്കര്‍ (26) എന്നിങ്ങനെയാണ് ഇന്ത്യയുടെ മറ്റു സ്‌കോറര്‍മാര്‍.


ആസ്‌ത്രേലിയക്കായി പാറ്റ് കമ്മിന്‍സ് അഞ്ച് വിക്കറ്റ് വീഴ്ത്തി. റിച്ചാഡ്‌സണ്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി. ടീമില്‍ നാല് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കിറങ്ങിയത്.


അമ്പാട്ടി റായുഡുവിന് പകരം ലോകേഷ് രാഹുല്‍ ആദ്യ ഇലവനില്‍ ഇടപിടിച്ചു. ധോണിക്കു പകരം ഋഷഭ് പന്തായിരുന്നു കീപ്പിങ് ഗ്ലൗ അണിഞ്ഞത്. രവീന്ദ്ര ജഡേജയ്ക്കു പകരം യുസ്‌വേന്ദ്ര ചഹലും മുഹമ്മദ് ഷമിക്ക് പകരം ഭുവനേശ്വര്‍ കുമാറും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു. പരമ്പരയിലെ അഞ്ചാം ഏകദിനം ബുധനാഴ്ച ഡല്‍ഹി ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തില്‍ നടക്കും.

 

രോഹിതിനും ധവാനും റെക്കോര്‍ഡ്

മൊഹാലി: നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മക്കും പുതിയ റെക്കോര്‍ഡ് നേട്ടം.


ആസ്‌ത്രേലിയക്കെതിരേ ഓപ്പണിങ് വിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുകയെന്ന റെക്കോര്‍ഡാണ് ഇരുവരും സ്വന്തമാക്കിയത്.


രോഹിത്തും ധവാനും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 193 റണ്‍സാണ് അടിച്ചെടുത്തത്. 2013ല്‍ നാഗ്പൂരില്‍ ഇരുവരും ചേര്‍ന്ന് നേടിയ 178 റണ്‍സാണ് ഇതോടെ പഴങ്കഥയായത്. ആദ്യ മൂന്ന് ഏകദിനത്തിലും ഓപ്പണിങ് കൂട്ടുകെട്ട് പരാജയപ്പെട്ടപ്പോള്‍ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. രോഹിത് 92 പന്തില്‍ 95 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ധവാന്‍ സെഞ്ചുറി തികച്ചു.


തന്റെ കരിയറിലെ ഏറ്റവും മികച്ച സ്‌കോര്‍ കണ്ടെ@ത്തിയ ധവാന്‍ 115 പന്തില്‍നിന്ന് 143 റണ്‍സെടുത്താണ് പുറത്തായത്. ധവാന്‍ 16ാം ഏകദിന സെഞ്ചുറിയായിരുന്നു ഇന്നലെ നേടിയത്.

.

 


അഞ്ച് വിക്കറ്റ് നേട്ടവുമായി കമ്മിന്‍സ്

ഇന്ത്യന്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയും അടിച്ച് തകര്‍ത്തപ്പോഴും ആസ്‌ത്രേലിയക്ക് ആശ്വാസമായത് പാറ്റ് കമ്മിന്‍സിന്റെ ബൗളിങ് പ്രകടനം.


പത്ത് ഓവറില്‍ 70 റണ്‍സ് വഴങ്ങിയെങ്കിലും അഞ്ച് വിക്കറ്റാണ് പാറ്റ് കമ്മിന്‍സ് നേടിയത്. ഏകദിനത്തിലെ തന്റെ കന്നി അഞ്ച് വിക്കറ്റ് നേട്ടമാണ് ഓസീസ് പേസ് ബൗളര്‍ ഇന്നലെ മൊഹാലിയില്‍ സ്വന്തമാക്കിയത്.
ഇതില്‍ 143 റണ്‍സ് നേടിയ ശിഖര്‍ ധവാന്റെയും അടിച്ച് തകര്‍ത്ത് മുന്നേറുകയായിരുന്ന ഋഷഭ് പന്തിന്റെയും(36) നിര്‍ണായക വിക്കറ്റുകളാണ് കമ്മിന്‍സ് സ്വന്തമാക്കിയത്. വിജയ് ശങ്കര്‍ 15 പന്തില്‍ 26 റണ്‍സ് നേടി അപകടകാരിയായി മാറുന്ന ഘട്ടത്തില്‍ പാറ്റ് കമ്മിന്‍സാണ് മടക്കി അയച്ചത്.
കേദാര്‍ ജാദവ്, യുസ്‌വേന്ദ്ര ചഹല്‍ എന്നിവരുടേതാണ് മറ്റു രണ്ട് വിക്കറ്റുകള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തയാളെ അക്രമി സംഘം വീടുകയറി ആക്രമിച്ചു

Kerala
  •  a month ago
No Image

സ്വദേശി വല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാന്‍ നിര്‍ദേശം

latest
  •  a month ago
No Image

ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണത്തിനൊരുങ്ങി ഒമാന്‍ 

oman
  •  a month ago
No Image

ഒഴിവുദിവസം മീന്‍പിടിക്കാന്‍ പോയി; വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  a month ago
No Image

വോളണ്ടിയര്‍ ദിനം; ജഹ്‌റ റിസര്‍വില്‍ 1000 കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിച്ച് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി

Kuwait
  •  a month ago