സഊദിയിൽ അമ്പതിനായിരവും പിന്നിട്ട് കൊവിഡ്-19: 2840 പുതിയ വൈറസ് ബാധയും 1797 രോഗമുക്തിയും, 10 മരണം
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധയേറ്റു 10 പേർ മരിച്ചതായും 2840 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാജ്യത്തെ ഏറ്റവും പുതിയ വൈറസ് ബാധ വിവരങ്ങൾ വ്യക്തമാക്കിയത്. ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 302 ആയും വൈറസ് ബാധിതർ 51980 ആയും ഉയർന്നിട്ടുണ്ട്. ഇവരിൽ 28048 ആളുകളാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 166 രോഗികൾ അതീവ ഗതരാവസ്ഥയിലായെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് 1797 രോഗികളാണ് രോഗ മുക്തി നേടിയത്. ഇതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 23266 ആയും ഉയർന്നു.
#الصحة تعلن عن تسجيل (2840) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (10) حالات وفيات رحمهم الله، وتسجيل (1797) حالة تعافي ليصبح إجمالي عدد الحالات المتعافية (23,666) حالة ولله الحمد. pic.twitter.com/Eg5JqIqhQd
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) May 16, 2020
ഇന്നത്തെ വൈറസ് ബാധ കണക്കുകൾ. റിയാദ് 839, ജിദ്ദ 450, മക്ക 366, മദീന 290, ദമാം 180, ദിരിയ 89, ഖത്വീഫ് 80, ഖോബാർ 78, ജുബൈൽ 75, ത്വായിഫ് 57, യാമ്പു 50, ഹുഫൂഫ് 49, തബൂക് 38, ബുറൈദ 24, ഹഫർ അൽ ബാത്വിൻ 20, വാദി അൽ ദവാസിർ 19, ദഹ്റാൻ 15, ബഖീഖ് 13, നാരിയ 09, ഹായിൽ 08, അൽഖർജ് 07, ഖഫ്ജി 06, സ്വഫ്വ, ശഖ്റ, മിതനബ്, ഖുലൈസ് (05 വീതം), ഖുർമ, മജ്മഅ (04 വീതം), റാസ്തന്നൂറ, മൻഫദ് അൽ ഹദീഥ, ജദീദ് അറാർ, താദിഖ് (03 വീതം), ബുകൈരിയ, വാദി അൽ ഫറഹ്, അൽഖരീഹ്, ലൈത്, അൽ ഖറ, ഹോത്താ ബനീ തമീം, സുലൈൽ (02 വീതം), സകാക, മുബറസ്, ജഫർ, ഖമീസ് മുശൈത്, ഉനൈസ, ബദാഇയ, റസ്, ഉഖ്ല അസ്സുഖൂർ, ബീഷ, സബ്ത് അൽ അലായ, ഉംലുജ്, ഹഖൽ, ദിബ, അൽ വജ്ഹ്, അൽ ഖൂസ്, അറാർ, ഹസം അൽ ജലാമിദ്, അൽ ദലം, ലൈല, ദുർമ, സുൽഫി, ഖുവൈഇയ്യ, റുമാഹ്, ഖുറയ്യാത് എന്നിവിടങ്ങളിൽ ഓരോ വൈറസ് ബാധ കേസുകളുമാണ് ശനിയാഴ്ച്ച സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."