എഫ്.സി.ഐയില്‍ താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കാന്‍ നീക്കം
പയ്യോളി: വര്‍ഷങ്ങളായി എഫ്.സി.ഐയില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കി പുതിയ ആളുകളെ നിയമിക്കാനുള്ള നീക്കം നടക്കുന്നതായി ആക്ഷേപം. രാജ്യത്തെ വിവിധ എഫ്.സി.ഐ ഡിപ്പോകളിലായി പതിനാലായിരത്തോളം ക്ലാസ് ഫോര്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. 2004ന് ശേഷം ഈ തസ്തികയില്‍ നിയമനം നടന്നിട്ടില്ല.
പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് കോടതി വിധിയുണ്ടായിട്ടും 20 വര്‍ഷത്തിലധികം ജോലി ചെയ്ത താല്‍ക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്.
ഭക്ഷ്യധാന്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്ന ജോലി ചെയ്യേണ്ട ഓപറേറ്റര്‍മാരുടെ തസ്തികയില്‍ സ്ഥിരം ജീവനക്കാരില്ലാത്തതിനാല്‍ ഇവരുടെ ജോലിയും താല്‍ക്കാലികക്കാരായ കാഷ്വല്‍ വര്‍ക്കേഴ്സാണ് ചെയ്യുന്നത്. ഈ തസ്തികകളില്‍ കഴിഞ്ഞ 12 വര്‍ഷമായി നിയമനം നടന്നിട്ടില്ല. വര്‍ഷങ്ങളായി ജോലി ചെയ്യുന്ന തൊഴിലാളികളെ ഒഴിവാക്കി പുതിയ ആളുകളെ നിയമിക്കാനുള്ള ശ്രമത്തിലാണ് മാനേജ്മെന്റ്. ഈ നീക്കത്തിനെതിരേ ശക്തമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് തൊഴിലാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."