ഇലക്ഷന് കമ്മിഷണര്‍ക്കെതിരേ ബി.ജെ.പി, ശബരിമലയുടെ പേരില്‍ വോട്ടു ചോദിക്കുമെന്ന് കെ.സുരേന്ദ്രന്
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മാത്രം ഊന്നി വോട്ടു തട്ടാനുള്ള സംഘ്പരിവാര്‍ ശ്രമത്തിന് ഇലക്ഷന് കമ്മിഷന് ഉടക്കിട്ടതോടെ കമ്മിഷനെതിരേ പൊട്ടിത്തെറിച്ച് ബി.ജെ.പി.
സാമുദായിക ധ്രുവീകരണം മുന്നില്‍കണ്ടുള്ള പ്രചാരണങ്ങള്‍ ചട്ടലംഘനമായി കണക്കാക്കുമെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണയുടെ അഭിപ്രായ പ്രകടനത്തിനുനേരെയാണ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന് രംഗത്തെത്തിയത്.
ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്നു പറയാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമില്ലെന്നും തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും സുരേന്ദ്രന് തറപ്പിച്ചു പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാടുകള്‍ ചര്‍ച്ചാ വിഷയമാക്കുമെന്നും സരേന്ദ്രന് ആവര്‍ത്തിച്ചു.
ദൈവം, മതം, ജാതി എന്നിവ പ്രചാരണ വിഷയമാക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും അങ്ങനെ ഉണ്ടായാല്‍ സ്ഥാനാര്‍ഥിക്കെതിരേ കേസെടുക്കുമെന്നുമായിരുന്നു കമ്മിഷണറുടെ മുന്നറിയിപ്പ്.
ഇതാണ് ബി.ജെ.പിയെയും കെ. സുരേന്ദ്രനെയും ചൊടിപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."