കുടിവെള്ളം പോലുമില്ലാതെ ഐസോലേഷന്‍ കേന്ദ്രങ്ങള്‍; ബീഹാറില്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ വെള്ളത്തിനായി തല്ലുകൂടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
പാട്ന: രാജ്യത്ത് പലയിടത്തും സര്‍ക്കാര്‍ നടത്തുന്ന ഐസോലേഷന്‍ കേന്ദ്രങ്ങളിലെ സൗകര്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയരുന്നതിനിടെ ക്വാറന്റൈനില്‍ പാര്‍പ്പിച്ചവര്‍ തമ്മില്‍ കുടിവെള്ളത്തിനായി തല്ലുകൂടുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബിഹാരില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.
സാമൂഹ്യ അകലം പാലിക്കാതെയും യാതൊരു സുരക്ഷാ മുന്‍കരുതലുമില്ലാതെയാണ് ആളുകള്‍ പുറത്തിറങ്ങി നില്‍ക്കുന്നതെന്നും ദൃശ്യത്തില്‍ കാണാം.
150ഓളം പേരെ പാര്‍പ്പിച്ചിരിക്കുന്ന സമസ്തിപൂര്‍ ജില്ലയിലെ ഐസൊലേഷന്‍ കേന്ദ്രത്തിലാണ് വെള്ളത്തിനു വേണ്ടി തര്‍ക്കമുണ്ടായത്. താത്കാലിക ക്വാറന്റൈന്‍ കേന്ദ്രമാക്കിയ സ്‌കൂളിലാണ് സംഭവമുണ്ടായത്.
ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് വെള്ളവുമായി ടാങ്കര്‍ എത്തിയതിന് ശേഷമാണ് ആളുകള്‍ തമ്മില്‍ തര്‍ക്കമുണ്ടാവുന്നത്. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യത്തില്‍ ആളുകള്‍ ബക്കറ്റുകള്‍ പിടിച്ച് പരസ്പരം തര്‍ക്കിക്കുന്നത് കാണാം.
ആളുകളുമായി അടുത്ത് പെരുമാറാതിരിക്കാനായി ഐസൊലേറ്റ് ചെയ്തവരാണ് യാതൊരു സുരക്ഷയുമില്ലാതെ പുറത്തിറങ്ങിയതെന്ന് ദൃശ്യത്തില്‍ കാണാം.
പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ വരെ ഐസൊലേഷന്‍ കേന്ദ്രങ്ങളുള്ള ബീഹാറില്‍ 1000ത്തിലേറെ കൊവിഡ് കേസുകളുണ്ട്. 3.5 ലക്ഷത്തോളം ജനങ്ങള്‍ പല കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."