HOME
DETAILS

അഫ്‌സ്പ-യു.എ.പി.എ പുനരാലോചന വേണം

  
backup
July 11 2016 | 03:07 AM

editorial-3

കഴിഞ്ഞ ഇരുപതുവര്‍ഷത്തിനുള്ളില്‍ മണിപ്പൂരില്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കുവാന്‍ സുപ്രിംകോടതി നല്‍കിയ ഉത്തരവ് ഇറോംഷര്‍മിളയുടെ പതിറ്റാണ്ടുകള്‍നീണ്ട സഹനസമരത്തിന്റെ ഭാഗികവിജയമാണ്. വര്‍ഷങ്ങളായി ഭക്ഷണമുപേക്ഷിച്ച് അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന പട്ടിണിസമരത്തെ മണിപ്പൂര്‍ സര്‍ക്കാര്‍ അവഗണിച്ചുപോരുകയാണ്.
അഫ്‌സ്പയുടെ (ആംഡ് ഫോര്‍സ് സ്‌പെഷല്‍ പവേഴ്‌സ് ആക്ട്) ബലത്തില്‍ നിയമപ്രാബല്യത്തിലുള്ള സ്ഥലങ്ങളിലാണെങ്കില്‍പ്പോലും സുരക്ഷാസേനയ്ക്ക് അമിതാധികാരമുപയോഗിക്കാനാകില്ലെന്നു സുപ്രിംകോടതി വിധിന്യായത്തില്‍ എടുത്തുപറഞ്ഞിരിക്കുകയാണ്. സൈന്യത്തിന്റെ വ്യാജഏറ്റുമുട്ടലുകള്‍ക്കും അമിതാധികാരപ്രയോഗത്തിനുമെതിരേ മണിപ്പൂരിലെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ നടത്തിവരുന്ന യാതാനാപൂര്‍ണമായ സമരങ്ങള്‍ക്ക് ഈ വിധി കരുത്തുപകരും. സായുധസേനയ്ക്കു പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പ നിയമം കാലങ്ങളായി മണിപ്പൂരിലെ പട്ടാളവും പൊലിസും തോന്നിയവിധം ഉപയോഗിച്ചുവരികയായാണ്.
നിരവധിപേര്‍കൊല്ലപ്പെട്ട വ്യാജഏറ്റുമുട്ടലുകളില്‍ 62 കേസുകളില്‍ കോടതി വാദം കേള്‍ക്കാനിരിക്കുകയാണ്. 1528 വ്യാജഏറ്റുമുട്ടലുകളുടെ വിവരശേഖരണം നടക്കാനുമിരിക്കുകയാണ്. ഇതിനിടയിലുണ്ടായ സുപ്രിംകോടതി ഇടപെടല്‍ മണിപ്പൂരിന്റെ ഭാവിയില്‍ സ്വച്ഛന്ദമായ ജനജീവിതം സാധ്യമാക്കുമെന്നു പ്രതീക്ഷിക്കാം. മനുഷ്യാവകാശകമ്മിഷന്‍ സൈന്യത്തിന്റെ വ്യാജഏറ്റുമുട്ടലുകള്‍ സംബന്ധിച്ചു നിരവധി ഉത്തരവുകള്‍ നേരത്തേതന്നെ മണിപ്പൂര്‍ സര്‍ക്കാരിനു നല്‍കിയതാണ്. അതെല്ലാം അവഗണിക്കപ്പെട്ടു.


മനുഷ്യാവകാശകമ്മിഷനു ജുഡീഷ്യല്‍അധികാരം ലഭിക്കുമ്പോള്‍ മാത്രമേ ഇത്തരം കേസുകളില്‍ കമ്മിഷന്റെ പ്രവര്‍ത്തനം ഫലംചെയ്യൂ. അത്തരമധികാരം നല്‍കാന്‍ സുപ്രിം കോടതിക്കു മണിപ്പൂരിലെ സംഭവങ്ങള്‍ പ്രേരണനല്‍കുമെന്നു കരുതാം. കശ്്മീരിലും മണിപ്പൂരിലുമാണ് ഏറ്റവുമധികം മനുഷ്യാവകാശ ലംഘനവും വ്യാജഏറ്റുമുട്ടലുകളുമുണ്ടാകുന്നത്. പൊലിസിന്റെയും പട്ടാളത്തിന്റെയും ക്രൂരമായ നടപടിമൂലം പലയുവാക്കളും ഭീകരസംഘടനകളിലേയ്ക്കു വഴിതെറ്റിപ്പോകുന്നുവെന്നതാണു യാഥാര്‍ഥ്യം.
കഴിഞ്ഞദിവസം പൊലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ കശ്മീരില്‍ മരിച്ച ഇസ്ബുള്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ മുസാഫിര്‍ വാനി ഭീകരസംഘടനയിലേയ്ക്ക് എത്തിപ്പെട്ടത് അയാളുടെ സഹോദരനെ പട്ടാളം അകാരണമായി മര്‍ദിക്കുന്നതു നേരില്‍ക്കണ്ടതിനാലായിരുന്നു. ഇത്തരം പാതകങ്ങള്‍ പട്ടാളത്തിന്റെയും പൊലിസിന്റെയും ഭാഗത്തുനിന്ന് ഇപ്പോഴും കശ്മീരിലും മണിപ്പൂരിലും നടന്നുവരികയാണ്്. ഇതുമൂലം സമാധാനം പുലരില്ല, ഭീകരപ്രവര്‍ത്തനം അവസാനിക്കുകയില്ല.


ഇത്തരം കേസുകള്‍ സംബന്ധിച്ചു മണിപ്പൂരില്‍ നിരവധി പരാതികള്‍ പൊലിസും ജുഡീഷ്യല്‍ കമ്മിഷനുകളുംഅന്വേഷിച്ചിരുന്നെങ്കിലും തുടര്‍നടപടിയുണ്ടായില്ല. ഇരകളുടെ ബന്ധുക്കളുടെ കൂട്ടായ്മ സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്ന് 2014ല്‍ സുപ്രിംകോടതി ഇടപെട്ടതിനെതുടര്‍ന്നു വ്യാജഏറ്റുമുട്ടലുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ മണിപ്പൂര്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഹരജിക്കാരുടെ ആവശ്യം പരിഗണിച്ച കോടതി ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചു. കമ്മിഷന്റെ തെളിവെടുപ്പിനെ തുടര്‍ന്നാണു കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ മണിപ്പൂരില്‍ നടന്ന 1500ല്‍പ്പരം വ്യാജഏറ്റുമുട്ടല്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ കോടതി ഉത്തരവായത്.
അഫ്‌സ്പ പോലെ ദുരുപയോഗം ചെയ്യപ്പെടുന്ന യു.എ.പി.എ ( അണ്‍ ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്) യഥാര്‍ഥത്തില്‍, രാജ്യത്തിന്റെ അഖണ്ഡതക്കും പരമാധികാരത്തിനും നേരിടുന്ന ഭീഷണികള്‍ അമര്‍ച്ച ചെയ്യാന്‍ 2004 ലുണ്ടാക്കിയ നിയമമാണ്. രാഷ്ട്രത്തിനു സംരക്ഷണം നല്‍കേണ്ട നിയമം എങ്ങനെ ന്യൂനപക്ഷങ്ങള്‍ക്കും അധസ്ഥിതവിഭാഗത്തിനും എതിരാവുന്നുവെന്നതിന്റെ പ്രത്യക്ഷോദാഹരണമാണ് യു.എ.പി.എ.
ഹൂബ്ലി ഗൂഢാലോചനക്കേസ് പൊലിസ് പടച്ചുണ്ടാക്കിയത് ഈ കരിനിയമത്തെ പിടിച്ചായിരുന്നു. നാലുമലയാളികളടക്കം 17 പേരെ ഗൂഢാലോചനാകുറ്റം ചുമത്തി ഏഴുവര്‍ഷമാണു വിചാരണകൂടാതെ തടങ്കലില്‍വച്ചത്. 17 പേരേയും ഹൂബ്ലി ജില്ലാ സെഷന്‍സ് കോടതി 2015 മെയ് മൂന്നിനു വെറുതെവിടുകയായിരുന്നു. ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാണു കശ്മീരില്‍ സ്‌കൂള്‍വിട്ടു വീട്ടിലെത്തിയ വിദ്യാര്‍ഥിനിയെ പട്ടാളക്കാരന്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. ദിവസങ്ങള്‍ നീണ്ടുനിന്ന സംഘര്‍ഷത്തിന് ഇതു കാരണവുമായി.


പട്ടാളക്കാരനെ പിടികൂടുന്നതിനുപകരം പൊലിസ് പെണ്‍കുട്ടിയെയാണു പിടികൂടിയത്. കുട്ടിയെ വിട്ടുകിട്ടാനായി മാതാവിനു കോടതിയെ ശരണംപ്രാപിക്കേണ്ടിവന്നു. ഏതൊരു നിയമംവച്ചാണു പെണ്‍കുട്ടിയെ കസ്റ്റഡിയില്‍വച്ചതെന്ന കോടതിയുടെ ചോദ്യത്തിനു കരുതല്‍ തടങ്കല്‍ നിയമപ്രകാരമെന്നു മറുപടിനല്‍കാന്‍ പൊലിസിന് അശേഷം മടിയുണ്ടായില്ല. സ്‌കൂള്‍കുട്ടിയെ കരുതല്‍തടങ്കല്‍ നിയമപ്രാരം കസ്റ്റഡിയില്‍വയ്ക്കാന്‍ പൊലിസിനു ധൈര്യം നല്‍കിയതു യു.എ.പി.എ നിയമമാണ്. ഇത്തരം അമിതാാധികാരപ്രയോഗങ്ങളുണ്ടാകുമ്പോള്‍ എങ്ങനെയാണ് രാജ്യം ഭീകരവിമുക്തമാകുക.ഈ സംഭവത്തോടു സമാനതയുള്ളതാണ് മണിപ്പൂരിലെ താങ്ജാം മനോരമ എന്ന പെണ്‍കുട്ടി 2012ല്‍ പട്ടാളത്തിന്റെ വ്യാജഏറ്റുമുട്ടലിലൂടെ കൊല്ലപ്പെട്ടത്. അസം റൈഫിള്‍സ് സൈനികര്‍ അതിക്രൂരമായാണു പെണ്‍കുട്ടിയെ വധിച്ചതെന്നു ജുഡീഷ്യല്‍ അന്വേഷണറിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിരുന്നു. ഇതേതുടര്‍ന്ന്, 2013ല്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ.എസ് വര്‍മ കമ്മിറ്റി അഫ്‌സ്പ ഭാഗികമായി എടുത്തുകളയണമെന്നു ശുപാര്‍ശചെയ്‌തെങ്കിലും കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഏതുകുറ്റത്തിനും അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കാനുള്ള വകുപ്പുകളുണ്ട്. അഫ്‌സ്പയുടെയും യുഎപിഎയുടെയും മറവില്‍ കുഴിച്ചുമൂടിക്കൊണ്ടിരിക്കുന്നത് ആ നിമയമങ്ങളാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തയാളെ അക്രമി സംഘം വീടുകയറി ആക്രമിച്ചു

Kerala
  •  a month ago
No Image

സ്വദേശി വല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാന്‍ നിര്‍ദേശം

latest
  •  a month ago
No Image

ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണത്തിനൊരുങ്ങി ഒമാന്‍ 

oman
  •  a month ago
No Image

ഒഴിവുദിവസം മീന്‍പിടിക്കാന്‍ പോയി; വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  a month ago
No Image

വോളണ്ടിയര്‍ ദിനം; ജഹ്‌റ റിസര്‍വില്‍ 1000 കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിച്ച് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി

Kuwait
  •  a month ago
No Image

ഡ്രൈവിങ് ലൈസന്‍സ് സര്‍വീസ് ചാര്‍ജ് കുറച്ചു; ഉത്തരവിറക്കി മോട്ടോര്‍ വാഹന വകുപ്പ്

Kerala
  •  a month ago
No Image

ചക്രവാതച്ചുഴി; കേരളത്തില്‍ ശക്തായ മഴയ്ക്കും കാറ്റിനും സാധ്യത; പത്ത് ജില്ലകളില്‍ ജാഗ്രതി

Kerala
  •  a month ago
No Image

ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കായി വാട്‌സ്ആപ്പ് ഗ്രൂപ്പ്; അഡ്മിന്‍ കെ. ഗോപാലകൃഷ്ണന്‍; വിവാദം

Kerala
  •  a month ago
No Image

നെതന്യാഹുവിന്റെ ഓഫിസിലെ രേഖകള്‍ ചോര്‍ന്നു 

International
  •  a month ago
No Image

ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഏക സിവില്‍കോഡ് നടപ്പാക്കില്ല-ഝാര്‍ഖണ്ഡില്‍ അമിത് ഷാ

National
  •  a month ago