അമ്മ തമ്പുരാനായി സ്ഥാനമേറ്റു
കൊടുങ്ങല്ലൂര്‍: ചിറക്കല്‍ കോവിലകത്തെ സരോജിനി തമ്പുരാട്ടി കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി നടയില്‍ നെയ് നിറച്ച വെള്ളി കിണ്ടി സമര്‍പ്പിച്ച് കൊടുങ്ങല്ലൂര്‍ കോവിലകങ്ങളുടെ അടുത്ത അമ്മ തമ്പുരാനായി സ്ഥാനമേറ്റു. കഴിഞ്ഞ മാര്‍ച്ച് 14 ന് പുത്തന്‍കോവിലകത്ത് അമ്മിണി തമ്പുരാട്ടി മരണപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ അമ്മതമ്പുരാന്‍ സ്ഥാനമേല്‍ക്കുന്നത്. ഇന്നലെ വൈകീട്ട് നാലിന് ക്ഷേത്ര നട തുറക്കുന്നതിന് തൊട്ട് മുന്‍പായാണ് അമ്മതമ്പുരാനും കോവിലകങ്ങളിലെ ഇരുപതോളം വരുന്ന തമ്പുരാട്ടിമാരും ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് ഭഗവതിക്ക് മുന്നില്‍ നെയ് നിറച്ച കിണ്ടി സമര്‍പ്പിച്ചത്. അമ്മതമ്പുരാനായിരുന്ന പുത്തന്‍ കോവിലകം അമ്മിണി തമ്പുരാട്ടിയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷമാണ് അമ്മതമ്പുരാന്‍ചിറക്കല്‍ കോവിലകം സരോജിനി തമ്പുരാട്ടി ഭഗവതിക്ക് മുന്‍പില്‍ സ്ഥാനമേറ്റത്. വിഷുനാളില്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ നിന്നും എത്തുന്ന വിഷുക്കണി കണ്ട് വിഷുകൈനീട്ടം നല്‍കല്‍ അമ്മതമ്പുരാന്റെ കടമയാണ്. പന്തളം രാജകുടുംബാഗം രാമവര്‍മ്മയാണ് സരോജിനി തമ്പുരാട്ടിയുടെ ഭര്‍ത്താവ്. മക്കള്‍: അജന്‍ ആര്‍. വര്‍മ്മ, രജനി (മുംബെ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."