'താലൂക്ക് ആശുപത്രിയില്‍ രാത്രിയിലും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണം'
തൃക്കരിപ്പൂര്‍: പനി പടരുന്ന സാഹചര്യത്തില്‍ തൃക്കരിപ്പൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ രാത്രി കാലങ്ങളിലും ഡോക്ടര്‍മാരുടെ സേവനം ഏര്‍പ്പെടുത്തണമെന്നും അടിയന്തിരമായി ഒരു ഗൈനക്കോളജിസ്റ്റിനെ നിയമിക്കണമെന്നും വടക്കേ തൃക്കരിപ്പൂര്‍ കമ്മാള സമുദായ കമ്മിറ്റി വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു.
നടക്കാവ് യുദ്ധ സ്മാരക ഹാളില്‍ നടന്ന യോഗം സ്പെഷല്‍ തഹസില്‍ദാര്‍ പി.വി കുഞ്ഞിക്കണ്ണന് ഉദ്ഘാടനം ചെയ്തു. പി. ഗംഗാധരന് അധ്യക്ഷനായി. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ എ. ദാമോദരന്‍ അനുമോദിച്ചു. ടി.വി രാജീവന്, പി. സുകുമാരന്‍, എ. ഹരിദാസ്, ടി.പി കുഞ്ഞിക്കണ്ണന്, ടി.വി സുരേഷ്ബാബു സംസാരിച്ചു.
ഭാരവാഹികളായി പി. ഗംഗാധരന് (പ്രസി), എം. ശശിധരന് (വൈ. പ്രസി.), ടി.വി രാജീവന് (സെക്ര), എം. മനീഷ് (ജോ. സെക്ര.), ഹരിദാസ് അരിയില്‍ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."