HOME
DETAILS

കമ്പംതൊടി മുഹമ്മദ് മുസ്‌ലിയാര്‍; കര്‍മശാസ്ത്രത്തിലെ കുലപതി

  
backup
April 12 2017 | 07:04 AM

kambam-thodi-muhammedmusliyar-story-v-special-spm

ചെര്‍പ്പുളശ്ശേരി: ഒരു നൂറ്റാണ്ടിനപ്പുറം ജീവിതം നയിച്ച് ഇസ്‌ലാമിക വിജ്ഞാന പ്രചരണ രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു ഇന്നലെ അന്തരിച്ച കമ്പംതൊടി മുഹമ്മദ് മുസ്‌ലിയാര്‍. 27ാം വയസില്‍ ആരംഭിച്ച അധ്യാപന ജീവിതം നൂറ് പിന്നിട്ടപ്പോഴും ഉത്സാഹത്തോടെ തുടരാന്‍ കര്‍മ ശാസ്ത്രത്തിലെ ആഴം അറിഞ്ഞ പണ്ഡിത കുലപതിക്ക് സാധിച്ചു.
സങ്കീര്‍ണമായ മതവിധികളില്‍ അദ്ദേഹത്തിനുള്ള അവഗാഹം പ്രസക്തമാണ്. ഏത് വിഷയത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കും ഗ്രന്ഥങ്ങളുടെ പേരും ഉദ്ധരണിയും സഹിതമായിരിക്കും അദ്ധേഹത്തിന്റെ മറുപടി.
അകക്കാഴ്ച്ചയും പുറം കാഴ്ച്ചയും ഓര്‍മ ശക്തിയും കമ്പംതൊടി ഉസ്താദിന് അപാരമാണ്. നൂറ് വയസ് പിന്നിട്ടിട്ടും അദ്ദേഹം കണ്ണട ഉപയോഗിച്ചിരുന്നില്ല. സമസ്ത വേദികളിലും ആത്മീയ സദസുകളിലും ഒഴിച്ചുകൂടാനാവാത്ത സാനിദ്ധ്യമായിരുന്നു.
ശംസുല്‍ ഉലമ, ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, കക്കിടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാര്‍, വണ്ടൂര്‍ സ്വദഖത്തുല്ല മുസ്‌ലിയാര്‍, പാണക്കാട് സാദാത്തുക്കള്‍, മടവൂര്‍ സി.എം. വലിയുല്ലാഹി, അന്ത്രുപ്പാപ്പ തുടങ്ങിയ മഹാന്‍മാരുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
പുലാമന്തോള്‍ യു.പിയില്‍ അദ്ദേഹം 36 വര്‍ഷമാണ് ദര്‍സ് നടത്തിയത്. അവിടെ സേവനം ചെയ്യുന്ന സമയത്ത് ഒരു റമളാന്‍ 27 നാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്ന് അദ്ദേഹം പലപ്പോഴും സ്മരിക്കാറുണ്ട്.
നെല്ലായ, കുറുവട്ടൂര്‍ പ്രദേശങ്ങളിലും സേവനം ചെയ്ത അദ്ദേഹത്തിന് നിരവധി മഹാ പണ്ഡിതന്‍മാരായ ശിഷ്യന്‍മാരുണ്ട്. വാണിയംകുളം ജാമിഅ റഹീമിയ്യ അറബിക് കോളേജിന്റെ വൈസ് പ്രിന്‍സിപ്പലായിരുന്നു. ചെര്‍പ്പുളശ്ശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശംസുല്‍ ഉലമ ഇസ്‌ലാമിക് ഫൗണ്ടേഷന്റെ കീഴില്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു. മരിക്കുന്നത് വരെ, എണ്‍പത് വര്‍ഷമായി പന്തല്‍കുന്ന് മഹല്ല് ഖത്തീബും ഖാസിയുമായി സേവനം ചെയ്തു.
നിരവധി മഹല്ലുകളുടെ ഖാസിയായും സേവനം ചെയ്തുവരുന്നു. പത്ത് തവണകളായാണ് മയ്യിത്ത് നിസ്‌കാരം നടന്നത്.
വിയോഗ വാര്‍ത്തയറിഞ്ഞ് ജനാസ സന്ദര്‍ശിക്കാന്‍ മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കമുള്ളവരുടെ അണമുറിയാത്ത പ്രവാഹമായിരുന്നു.
സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് കെ.പി സി തങ്ങള്‍ വല്ലപ്പുഴ, സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ മണ്ണാര്‍ക്കാട്, നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, ടി.പി മുഹമ്മദ് മുസ്‌ലിയാര്‍, പറപ്പൂര്‍ വാപ്പുട്ടി മുസ്‌ലിയാര്‍, യൂസഫ് മുസ്‌ലിയാര്‍ ഇരുമ്പുഴി, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയ ലെക്കിടി, കുരുവമ്പലം കെ.എസ് ഉണ്ണിക്കോയ തങ്ങള്‍, സി.പി ബാപ്പു മുസ്‌ലിയാര്‍ മണ്ണാര്‍ക്കാട്, സി.എ.എം.എ കരീം, മരക്കാര്‍ മൗലവി മാരായമംഗലം, കെ.കെ.എ അസീസ്, മുഹമ്മദാലി ഫൈസി കോട്ടോപ്പാടം, അലവി ഫൈസി കുളപ്പറമ്പ്, സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്രി തങ്ങള്‍ വല്ലപ്പുഴ, സയ്യിദ് ശിഹാബുദ്ദീന്‍ ജിഫ്രി തങ്ങള്‍ വലപ്പുഴ, സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ, സൈതലവി ദാരിമി വാണിയംകുളം, സി.കെ. മൊയ്തുട്ടി മുസ്‌ലിയാര്‍, വി.പി ഇബ്രാഹീം മുസ്‌ലിയാര്‍, കീഴാടയില്‍ മുഹമ്മദ് കുട്ടി മാസ്റ്റര്‍, വീരാന്‍ ഹാജി, ഇ.വി. ഖാജ ദാരിമി, കെ.സി അബൂബക്കര്‍ ദാരിമി, ഇബ്രാഹീം ദാരിമി, ടി.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഹസന്‍ മുസ്‌ലിയാര്‍ സന്ദര്‍ശിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago