പൈതൃകം' നാട്ടുമാവ് പദ്ധതിയില്‍ 200 തൈകള്‍കൂടി നട്ടു വീതുകുന്നിന് ചുറ്റും നാട്ടുമാവുകള്‍ വളരും
'
ചെറുവത്തൂര്‍: പിലിക്കോട് വീതുകുന്നിനു ചുറ്റും നാട്ടുമാവുകളുടെ പച്ചപ്പ് നിറയും. 'പൈതൃകം' നാട്ടുമാവ് പദ്ധതിയില്‍ 200 തൈകള്‍കൂടി നട്ടു. വരുംതലമുറയ്ക്കു തണലും കുളിരും നാട്ടുമാമ്പഴങ്ങളുടെ രുചിയും പകരാന്‍ പിലിക്കോട് ഗ്രാമപഞ്ചായത്താണ് നാട്ടുമാവ് സംരക്ഷണ പദ്ധതി നടപ്പിലാക്കിയത്.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നട്ടുപിടിപ്പിച്ച ആയിരത്തിലധികം മാവുകള്‍ ഇപ്പോള്‍ നന്നായി വളരുന്നുണ്ട്. വീതുകുന്നിനു മുകളില്‍ ജൈവ വൈവിധ്യ ബോര്‍ഡിന്റെ സഹകരണത്തോടെ ആയിരത്തോളം വൃക്ഷത്തൈകള്‍ നേരത്തെ നട്ടിരുന്നു. മാവ്, നെല്ലി, ആല്‍, അരയാല്‍, എരിഞ്ഞി, കുമുത്, ചെമ്പകം എന്നിവയെല്ലാം ഇവിടെ നന്നായി വളര്‍ന്നിട്ടുണ്ട്. പടന്നക്കാട് കാര്‍ഷിക കോളജില്‍നിന്നു ലഭിച്ച വിത്തുകള്‍ മുളപ്പിച്ചാണ് നാട്ടുമാവിന്‍ തൈകള്‍ ഉണ്ടാക്കിയത്.
കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാറാണ് വിത്തുകള്‍ കൈമാറിയത്. നാടിന്റെ തനതു രുചികള്‍ സംരക്ഷിക്കുന്നതിനായി പിലിക്കോട് പഞ്ചായത്ത് നടപ്പിലാക്കിയ ഈ പദ്ധതി സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കുമെന്നു മന്ത്രി പ്രഖ്യാപിച്ചിരുന്നു. വീതുകുന്നില്‍ നടന്ന ചടങ്ങില്‍ കെ. കുഞ്ഞിരാമന്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനു തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം എ. കൃഷ്ണന്‍, പി. ശൈലജ, എം.ടി.പി മൈമൂനത്ത്, വി.പി രാജീവന്‍, വറക്കോടന്‍ ബാലന്‍ കാവല്‍ക്കാര്‍, ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോ ഡിനേറ്റര്‍ കൃഷ്ണന്‍, കെ.പി രാമചന്ദ്രന്‍, കെ. ശശിധരന്‍ അടിയോടി സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."