HOME
DETAILS
MAL
മലയാളികളെ കാണാതായ സംഭവം: മുസ്ലിം വിരുദ്ധ വികാരം ഉണ്ടാക്കാന്‍ ശ്രമമെന്ന് പിണറായി വിജയന്
backup
July 11 2016 | 05:07 AM
തിരുവനന്തപുരം: കേരളത്തില്‍ നിന്നും മലയാളികളെ കാണാതായ സംഭവത്തില്‍ മുസ്ലിം വിരുദ്ധ വികാരം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംഭവത്തില്‍ മുസ്ലിംകളെ പുകമറയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും സ്ഥാപിത താത്പര്യക്കാര്‍ വിഷയത്തില്‍ മുതലെടുപ്പിന് ശ്രമം നടക്കുന്നുവെന്നും പിണറായി വിജയന് സഭയില്‍ പറഞ്ഞു.
ഭീകരവാദത്തിന്റെ അടിസ്ഥാനം ഒരു മതമല്ല. മുസ്ലിംകള് തീവ്രവാദത്തിന് എതിരാണെന്നും കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ കാണാതായ മലയാളികള്‍ക്കായുള്ള അന്വേഷണം തുടരുമെന്നും വിഷയത്തെ ഗൗരവമായി കാണുന്നു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."