HOME
DETAILS
MAL
ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ സഊദി കടപ്പുറം സന്ദര്‍ശിച്ചു
backup
June 25 2018 | 07:06 AM
പള്ളുരുത്തി: കാലവര്‍ഷം കണക്കിലെടുത്ത് ചെല്ലാനം മുതല്‍ ഫോര്‍ട്ടുകൊച്ചി വരെ താല്‍ക്കാലിക തീരസുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ സഊദി കടപ്പുറത്തെത്തി.
സ്ഥിരം സംവിധാനമെന്ന നിലയില്‍ ജിയോ ടെക്സ്റ്റൈല്‍ റ്റിയൂബ് സ്ഥാപിക്കല്‍ നടപടിക്ക് കാലതാമസം എടുക്കുമെന്നതിനാല്‍ താല്‍ക്കാലിക സുരക്ഷാ ക്രമീകരണങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം കലക്ടര്‍ സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷുക്കൂര്‍ സ്ഥലത്തെത്തിയത്.
കടല്‍ഭിത്തികള്‍ തകര്‍ന്നു കിടക്കുന്ന സൗദി, മനാശ്ശേരി, ബീച്ച് റോഡ് എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. സമരസമിതി നേതാക്കളായ ഫാ: സാംസണ് ആഞ്ഞിലിപറമ്പില്, ജയന് കുന്നുകര എന്നിവരാണ് ദുരിത മേഖലകള്‍ കാണിച്ചു കൊടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."