HOME
DETAILS
MAL
യമനില്‍ സംഘര്‍ഷം; 14 പേര് കൊല്ലപ്പെട്ടു
backup
May 18 2020 | 05:05 AM
സന്‍ആ: യമനില്‍ സര്‍ക്കാര്‍ അനുകൂല സൈന്യവും വിമതരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കുറഞ്ഞത് 14 പേര് കൊല്ലപ്പെട്ടു.
യമനിലെ അബയാന്‍ പ്രവിശ്യയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഇവിടെ ദിവസങ്ങളായി ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തില്‍ സര്‍ക്കാര്‍ അനുകൂല പക്ഷത്തെ പത്തുപേരടക്കം 14 പേരാണ് കൊല്ലപ്പെട്ടതെന്ന് സൈനിക വക്താവ് അറിയിച്ചു.
40 സര്‍ക്കാര്‍ അനുകൂല സൈനികരെയും ആയുധങ്ങളും പിടികൂടിയതായി വിമതരും അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."