പ്രേതബാധയെന്ന് വിശ്വാസം, അരുണാചലിലെ മന്ത്രി മന്ദിരം ഇനി മുതല്‍ ഗസ്റ്റ് ഹൗസ്
ന്യൂഡല്‍ഹി: മനുഷ്യരോ ഹിംസ്രജന്തുക്കളോ ആണെങ്കില്‍ എങ്ങനേയും തുരത്താം. പ്രേതങ്ങളെ എന്തു ചെയ്യാന്‍ പറ്റും. അതും മന്ത്രിമാരെ ലക്ഷ്യമിട്ട് മന്ത്രിമന്ദിരത്തില്‍ കുടിയിരിക്കുന്ന പ്രേതം. വീടു മാറുകയല്ലാതെ വഴിയില്ല. അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയുടെ മന്ദിരത്തിലാണ് പ്രേതം കുടിയിരിക്കുന്നത്. 2009ല്‍ ഇറ്റാനഗറിലെ കുന്നിന്‍പുറത്ത് 60 കോടി രൂപ ചിലവില്‍ നിര്‍മിച്ച കൊട്ടാര സദൃശമായ വസതിയിലാണ് പ്രേതത്തിന്റെ വാസം. ആ വീട്ടില്‍ താമസിച്ച ഒറ്റ മന്ത്രിമാരും കാലാവധി തികച്ചിട്ടില്ലെന്നതാണ് വിശ്വാസത്തിന് ആക്കം കൂട്ടുന്നത്.
ഏതായാലും മന്ത്രിമന്ദിരം ഗസ്റ്റ് ഹൗസ് ആക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. സര്‍ക്കാരിലെ ഭൂരിഭാഗവും വിശ്വസിക്കുന്നത് ബംഗ്‌ളാവില്‍ ഏതോ 'ദുരാത്മാവ്' കുടിയിരിക്കുന്നുണ്ടെന്ന് തന്നെയാണ്. പുരോഹിതന്മാരും മന്ത്രവാദികളും തുടങ്ങി പലരും ശുദ്ധീകരണത്തിനായി വന്നുവെങ്കിലും അവസാനം ഈ വസതി ഗസ്റ്റ് ഹൗസാക്കി മാറ്റായിരുന്നു തീരുമാനം. അരുണാചല്‍ മുഖ്യമന്ത്രി പെമ ഖണ്ഡു തനിക്കനുവദിച്ച ഔദ്യോഗിക വസതിയില്‍ ഇന്നുവരെ കാലുകുത്തിയിട്ടില്ല. താമസിച്ച മുന്‍ മുഖ്യമന്ത്രിമാരുടെ ഗതി തനിക്കും വരാതിരിക്കാനാണ് അദ്ദേഹത്തിന്റെ ഈ മുന്‍കരുതല്‍.
2009ല്‍ ഡോര്‍ജി ഖണ്ഡുവിന്റെ കാലത്താണ് ബംഗ്ലാവ് നിര്‍മിച്ചത്. അതിനുശേഷം ഇന്നുവരെ അരുണാചല്‍ പ്രദേശില്‍ ഏഴു മുഖ്യമന്ത്രിമാര്‍ ഭരിച്ചു. ഇവരിലാര്‍ക്കും തികച്ചുഭരിക്കാന്‍ കഴിഞ്ഞിട്ടില്ല. മൂന്നു മുഖ്യമന്ത്രിമാര്‍ അകാലത്തില്‍ മരിക്കുകയും ചെയ്തു. ഡോര്‍ജി ഖണ്ഡു വിമാനാപകടത്തില്‍ മരിച്ചപ്പോള്‍ ജര്‍ബോ ഗാംലിന്‍ മരിച്ചത് അസുഖം മൂലമായിരുന്നു.
അടുത്ത മുഖ്യമന്ത്രി കോണ്‍ഗ്രസിലെ നബാംതുക്കി വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോഴും പാര്‍ട്ടിക്ക് ദയനീയ തോല്‍വിയായിരുന്നു. പ്രശ്‌നങ്ങള്‍ക്ക് കാരണം ബംഗ്ലാവ് തന്നെയെന്ന് അനുയായികള്‍ ഉറപ്പിച്ചു. വാസ്തുവിദ്ഗ്ധനെ സമീപിച്ച തുക്കിക്ക് ബംഗ്ലാവിന്റെ ദോഷങ്ങള്‍ പരിഹരിക്കാനായിരുന്നു നിര്‍ദേശം.
പിന്നീട് തുക്കിയെ മറിച്ചിട്ട് കാലികോപുള്‍ മുഖ്യമന്ത്രിയായി. ഇതിനെതിരെ സുപ്രിംകോടതിയെ സമീപിച്ച തുക്കിക്ക് അനുകൂലമായിരുന്നു വിധി.
വിധി വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 2016 ആഗസ്റ്റ് 9ന് പുളിനെ ബംഗ്ലാവിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. സുപ്രിംകോടതി വിധി അനുകൂലമായിരുന്നിട്ടും തുക്കിക്ക് അധികനാള്‍ ഭരിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ പെമ ഖണ്ഡുവിന് മുഖ്യമന്ത്രിപദം ലഭിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."